പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
പാലാരിവട്ടം മേല്‍പ്പാലം പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പൊളിക്കുന്നതിന് മുമ്പ് മേല്‍പ്പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ കൊണ്ട് ഭാരപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഭാരപരിശോധന നടത്തുന്നതില്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha