യാതൊരു പ്രകോപനവും ഇല്ലാതെ കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത് പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഊറിച്ചിരിക്കുന്നു

യാതൊരു പ്രകോപനവും ഇല്ലാതെ കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത് പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഊറിച്ചിരിക്കുന്നു. ഷാഫിയുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയിലെത്തി പ്രകോപനം സൃഷ്ടിച്ചപ്പോള്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഭരണപക്ഷം തടിതപ്പി. അതില്‍ തൃപ്തരാകാത്ത യു.ഡി.എഫ് എം.എല്‍.എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസില്‍ കയറി ബഹളം സൃഷ്ടിച്ചതോടെ സര്‍ക്കാരിന്റെ ആസൂത്രണം വിജയിച്ചു. മാധ്യമ, ജനശ്രദ്ധ മുഴുവന്‍ ഷാഫിയെ തല്ലിച്ചതച്ച് തലപൊട്ടിച്ചതിലേക്ക് തിരിഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞ ദിവസം, മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞത് ലീഗും ബി.ജെ.പിയും ഏറ്റെടുത്തതോടെ ഏറെ വിവാദമായിരുന്നു.
ഡയസില്‍ കയറിയ റോജി എം.ജോണ്‍, ഐ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍സാദത്ത് എന്നീ എം.എല്‍.എമാരെ സ്പീക്കര്‍ ശാസിച്ചു. അതോടെ പ്രതിപക്ഷം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന മറുചോദ്യവുമായി രംഗത്തെത്തി. അങ്ങനെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ രംഗം കൊഴുക്കുകയാണ്. പ്രതിപക്ഷത്തിനാകട്ടെ ഈ വിഷയങ്ങളിലൊന്നും ശക്തമായി പ്രതിഷേധിക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. പി.മോഹനന്റെ വിവാദ പ്രസംഗം ഇരുതലമൂര്‍ച്ചയുള്ള വാളായിപ്പോയി. മുസ്്‌ലിംലീഗും കോണ്‍ഗ്രസും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ബി.ജെ.പി പിന്തുണയുമായി രംഗത്തെത്തി. അതോടെയാണ് സി.പി.എം അപകടം തിരിച്ചറിഞ്ഞത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെ ഒരേ നിലപാട് സ്വീകരിക്കണമെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിനിലപാട്. അതിന് വരുദ്ധമായായായിരുന്നു പ്രസംഗം.
സംഘപരിവാറിന്റെ സ്വരമാണ് സി.പി.എമ്മിനെന്നും അണികള്‍ കൊഴിഞ്ഞുപോകുന്നത് തടഞ്ഞുനിര്‍ത്താനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് എസ്.ഡി.പി.ഐ ഉള്‍പ്പെടെ ആരോപിച്ചു. എന്‍.ഡി.എഫിനും എന്‍.ഡി.എഫിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പാക്കാന്‍ മോഹനന്‍ വഴിവെട്ടിക്കൊടുത്തെന്നാണ് പാര്‍ട്ടിയിലെ ചിലരുടെ ആക്ഷേപം. മോഹനന് പിന്തുണയുമായി പി.ജയരാജന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. മലബാറില്‍ സി.പി.എമ്മില്‍ പുതിയൊരു ഗ്രൂപ്പ് രൂപപ്പെട്ട് വരുന്നതിന്റെ സൂചനയാണിതെന്നും അറിയുന്നു. കണ്ണൂരിലെ ജയരാജന്‍മാരെല്ലാം മുമ്പ് ഒറ്റക്കെട്ടായിരുന്നെങ്കില്‍ ഇന്ന് മൂന്നൂം മൂന്ന് വഴിക്കാണ്. വടകരയില്‍ മത്സരിച്ചതോടെയാണ് പി.ജയരാജനും പി.മോഹനനും കൂടുതല്‍ അടുത്തത്.
പാര്‍ട്ടിയില്‍ മാവോയിസ്റ്റുകളും ഇസ്്‌ലാം തീവ്രവാദികളും നുഴഞ്ഞുകയറുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പി.മോഹനന്റെ പ്രസംഗം. പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രാദേശികപ്രവര്‍ത്തകരുടെ യോഗത്തില്‍ സ്വയംവിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി വീണ്ടും ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുകയാണെന്നും ബി.ജെ.പിയെ ഭയന്നാണ് ഈ നീക്കമെന്നും മുസ്്‌ലിംലീഗും എസ്.ഡി.പി.ഐയും കോണ്‍ഗ്രസും ആരോപിച്ച് കളംമൂപ്പിച്ചതോടെയാണ് കെ.എസ്.യു മാര്‍ച്ച് കഴിഞ്ഞ് വഴിയേ പോയ ഷാഫി പറമ്പില്‍ എം.എല്‍.എയെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ച് സര്‍ക്കാര്‍ മറുകണ്ടം ചാടിയത്.
https://www.facebook.com/Malayalivartha

























