Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടാന്‍ നേതൃത്വം നല്‍കിയ ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നാല് എം.എല്‍.എമാരെ ശാസിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്

21 NOVEMBER 2019 04:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ക്കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി അദ്ദേഹത്തിന്റെ കസേര മറിച്ചിടാന്‍ നേതൃത്വം നല്‍കിയ ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നാല് എം.എല്‍.എമാരെ ശാസിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. കേരളാ യൂണിവേഴ്‌സിറ്റി മാര്‍ക്ക് ക്രമക്കേടിനെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയ ഷാഫി പറമ്പില്‍ എം.എല്‍.എയെ യാതൊരു പ്രകോപനവും കൂടാതെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച റോജി എം. ജോണ്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നീ എം.എല്‍.എമാരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇന്ന് ശാസിച്ചത്.

ഇന്നലെ ചട്ടം 50 പ്രകാരം ലഭിച്ച നോട്ടീസിനുള്ള പരിഗണന പൂര്‍ത്തിയായതിനുശേഷം സഭായില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗം പൂര്‍ത്തീകരിക്കുന്നതിനു മുമ്പു പ്രതിപക്ഷ കക്ഷിയില്‍പ്പെട്ട ഏതാനും അംഗങ്ങള്‍ ചെയറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭയുടെ വെല്ലിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് റോജി എം. ജോണ്‍, എല്‍ദോസ് പി.കുന്നപ്പിള്ളില്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നീ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഡയസ്സിലേക്ക് കടന്നുകയറുകയും ചെയറിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെടുകയും സമ്മേളനം താല്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു.

ജനാഭിലാഷം പ്രതിഫലിക്കുന്നതും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുമായ ജനപ്രതിനിധി സഭകളില്‍ സംവാദങ്ങളൊടൊപ്പം പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. ഒരുപരിധിവരെ അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ നമ്മുടെ സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടവും ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യവും ഉത്തരവാദിത്വവുമാണ്. മുന്‍കാലങ്ങളിലും സഭയുടെ അന്തസ്സിനു നിരക്കാത്ത നടപടികള്‍ ഉണ്ടായ സാഹചര്യങ്ങളിലൊക്കെ സഭയുടെ കൂട്ടായ തിരിച്ചറിവിന്റെ ഭാഗമായി യുക്തമായ നടപടികള്‍ സ്വീകരിച്ച ഒരു കീഴ്വഴക്കമാണ് നമ്മുടെ സഭയ്ക്കുള്ളത്.

ഈ സാഹചര്യത്തില്‍, 20.11.2019ന് സഭാ നടപടികളുടെ ഭാഗമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിനിടെ സഭയുടെ ഡയസ്സിലേക്ക് തള്ളിക്കയറുകയും മുദ്രാവാക്യം വിളിക്കുകയും സഭയുടെ ചട്ടങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റ ചട്ടങ്ങളും ലംഘിക്കുകയും സഭയുടെ അന്തസ്സിന് ചേരാത്തവിധം പെരുമാറുകയും ചെയ്ത അംഗങ്ങളായ റോജി എം. ജോണ്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ഐ.സി. ബാലകൃഷ്ണന്‍, . അന്‍വര്‍ സാദത്ത് എന്നിവരെ നിയമസഭാ അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളിലെ ചട്ടം 53 പ്രകാരം ചെയറില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള അധികാരം വിനിയോഗിച്ചുകൊണ്ട് സെന്‍ഷര്‍ (ശാസന) ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. മുന്‍ സ്പീക്കറുടെ കസേര മറിച്ചിട്ട ഇപ്പോഴത്തെ സ്പീക്കര്‍ ഇത്തരത്തിലൊരു നടപടിയെടുത്തത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാട്ടി, നടപടിക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends