Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മുംബയ് ഈസ്റ്റ് ജോഗേശ്വരിക്കടുത്തുള്ള ഏതോ സ്ഥലത്ത് നിന്ന് 21 വര്‍ഷം മുമ്പ് എങ്ങനെയോ കട്ടപ്പനയിലെത്തിയ ബധിരയും മൂകയുമായ ആമിന എന്ന മരിയ ഫ്രാന്‍സിസിന് മാതാപിതാക്കളെ കാണണം

21 NOVEMBER 2019 04:16 PM IST
മലയാളി വാര്‍ത്ത

മുംബയ് ഈസ്റ്റ് ജോഗേശ്വരിക്കടുത്തുള്ള ഏതോ സ്ഥലത്ത് നിന്ന് 21 വര്‍ഷം മുമ്പ് എങ്ങനെയോ കട്ടപ്പനയിലെത്തിയ ബധിരയും മൂകയുമായ ആമിന എന്ന മരിയ ഫ്രാന്‍സിസിന് മാതാപിതാക്കളെ കാണണം. ഇതിന് മുംബയ് മലയാളികള്‍ അടക്കമുള്ളവര്‍ സഹായിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച് മന്ത്രി എ.കെ ബാലന്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടു. കട്ടപ്പനയിലേക്കുള്ള യാത്രയില്‍ ഇടയ്‌ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി ആമിന ഓര്‍ക്കുന്നു. അവരുടെ ഗ്രാമത്തില്‍ പണ്ടെന്നോ ഒരു സംഘര്‍ഷമുണ്ടായതും ഓര്‍ക്കുന്നുണ്ട്. പല നിരകളായി വീടുകളുണ്ട്. ഈ പ്രദേശത്തിന്റെ നാല് ചുറ്റിലും വലിയ റോഡുകളുണ്ട്. ഈ കോമ്പൗണ്ടിനുള്ളില്‍ ഒരു മുസ്ലിം പള്ളിയും മദ്രസയുമുണ്ട്. പിറകില്‍ റെയില്‍ പാതയുണ്ട്. പല നിരയായാണ് വീടുകള്‍. ഇതിനിടയിലൂടെ ഓട്ടോയും ബൈക്കും പോവാന്‍ പറ്റിയ പാതയുണ്ട്. വീടിരുന്ന സ്ഥലത്തിന്റെ ചിത്രവും വരച്ചാണ് ആമിനയും ഭര്‍ത്താവ് റോഡിമോന്‍ വര്‍ഗീസും മക്കളും മന്ത്രി എ.കെ ബാലനെ കാണാനെത്തിയത്.

22 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പനയിലെ 'സ്‌നേഹാശ്രമം' എന്ന അനാഥാലയത്തില്‍ വെച്ചാണ് റോഡിമോന്‍ ആമിന എന്ന മരിയയെ ആദ്യം കാണുന്നത്. റോഡിമോന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റു ചെറുപ്പക്കാര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. 1998 ല്‍ ഒരു ദിവസമാണ് കട്ടപ്പനയിലെ ബസ്സ്റ്റാന്റില്‍ വഴിതെറ്റി എത്തിയ നാടോടിപ്പെണ്‍കുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നത് നാട്ടുകാര്‍ കണ്ടത്. കുറച്ച് ഓട്ടോ െ്രെഡവര്‍മാര്‍ അവളെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസാണ് അവളെ സ്‌നേഹാശ്രമത്തില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ കയ്യില്‍ '786' എന്ന് പച്ച കുത്തിയിരുന്നു. കൈസഞ്ചിയില്‍ നൃത്തത്തിനുള്ള വേഷവിധാനങ്ങളുണ്ടായിരുന്നു. 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു.

2003 ലാണ് റോഡിമോന്‍ ആമിനയെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് ആമിന മരിയ ഫ്രാന്‍സിസ് ആയത്. മരിയയോട് തന്റെ ഭൂതകാലത്തെക്കുറിച്ച് ഇടയ്ക്ക് റോഡിമോന്‍ ചോദിക്കുമായിരുന്നു. മാതാപിതാക്കളെ കണ്ടെത്തുന്ന കാര്യം പറയുമ്പോള്‍ ആദ്യമൊന്നും മരിയ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നില്ല. റോഡിമോന്റെ തുടരെയുള്ള പ്രോല്‍സാഹനം കാരണം മരിയയിലും ആ ആഗ്രഹം തീവ്രമായി. പലപ്പോഴും കുട്ടികള്‍ക്ക് വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്റെയും ദേശീയ പതാകയുടെയും ചിത്രം ഗ്രാമത്തില്‍ അവള്‍ക്ക് ഓര്‍മ്മയുള്ള ഒരു സ്ഥലത്തിന്റേതായിരുന്നുവെന്ന് മരിയ പറഞ്ഞു.

ഒരിക്കല്‍ ബോളിവുഡ് താരം അമീര്‍ഖാന്റെ ഫോട്ടോ കണ്ടപ്പോള്‍ താന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷെയ്ക്ഹാന്‍ഡ് കൊടുത്തിട്ടുണ്ടെന്നും മരിയ റോഡി മോനോട് പറഞ്ഞിരുന്നു. റോഡിമോന്‍ ഹിന്ദി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കൊടുക്കുമായിരുന്നു. ഇങ്ങനെ ലഭിച്ച 'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീന്‍ കാണാനിടയായപ്പോള്‍ പെട്ടെന്ന് മരിയ തുള്ളിച്ചാടി. പല സംഭവങ്ങളും മരിയക്ക് ഓര്‍മ വന്നു. ആ പാട്ട് സീന്‍ ചിത്രീകരിച്ചത് തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു പാര്‍ക്കില്‍ നിന്നാണെന്നും അതിന്റെ ചിത്രീകരണത്തിനിടക്കാണ് അമീര്‍ ഖാനെ കണ്ടതും ഷെയ്ക് ഹാന്റ് കൊടുത്തതെന്നും മരിയ പറഞ്ഞു.

റോഡിമോന്‍ ആ സിനിമയുടെ സംവിധായകനായ മന്‍സൂര്‍ ഖാനെ കൂനൂരില്‍ പോയി കണ്ടു. ആ പാട്ട് ചിത്രീകരിച്ചത് ജോഗേശ്വരി ഈസ്റ്റിലെ ഫാന്റസി ലാന്‍ഡ് എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വെച്ചാണെന്ന് മന്‍സൂര്‍ ഖാന്‍ പറഞ്ഞു. ആ പാര്‍ക്കില്‍ നിന്ന് അര മണിക്കൂറിനുള്ളില്‍ എത്താവുന്ന സ്ഥലത്താണ് മരിയയുടെ വീടെന്നാണ് അനുമാനിക്കുന്നത്. മരിയ തന്റെ വീട് നില്‍ക്കുന്ന സ്ഥലമെന്ന നിലയില്‍ വരച്ചിരിക്കുന്ന ചിത്രം വരച്ചു. ഇതുമായി സാമ്യമുള്ള സ്ഥലങ്ങളില്‍ ഒരു അന്വേഷണം നടത്താന്‍ മലയാളം മിഷന്‍ പ്രവര്‍ത്തകരും മുംബൈയിലെ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ അഭ്യര്‍ത്ഥിച്ചു. മരിയക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും വീണ്ടും കാണാന്‍ കഴിഞ്ഞാല്‍ അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരിക്കുമെന്നും പറഞ്ഞാണ് മന്ത്രി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends