ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍വ്യൂ ചെയ്യാന്‍ റോബോട്ടുകള്‍ എത്തും!

ഫെഡറല്‍ ബാങ്കില്‍ ഇനി മുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യൂമന്‍ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്.
ഫെഡറല്‍ ബാങ്ക്, കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്. റോബോട്ടിക് ഇന്റര്‍വ്യൂ, മാനസിക കഴിവുകള്‍ അളക്കല്‍, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ എന്നിവയെല്ലാം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ആകും നടപ്പിലാക്കുക.
ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തില്‍ മാത്രമേ എച്ച്.ആര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരികയുള്ളുവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിത്വ സവിശേഷതകള്‍ റോബോട്ടിക് അഭിമുഖങ്ങളിലൂടെയാണ് വിലയിരുത്തുക. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൂടുതലായി 350 പേരെക്കൂടി നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























