വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മന്ത്രിസഭാ യോഗത്തില്‍, വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണച്ചുമതല.
പ്രസ്തുത കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ പോക്‌സോ കോടതി വിചാരണ നടത്തി വെറുതെ വിട്ട മൂന്നു പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കുന്നതിനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പോലീസ് സ്വാഭാവിക മരണമെന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്നും കേസന്വേഷണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണിതെന്നും നിശിതമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തില്ലെന്നും ലാഘവത്തോടെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.
2017 ജനുവരി 13-ന് മൂത്ത കുട്ടിയെയും മാര്‍ച്ച് 4-ന് ഇളയ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























