മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദസര്‍ക്കാര്‍ തമിഴ്നാടിനൊപ്പം. ഡാമനിന് സുക്ഷാപ്രശ്നങ്ങളില്ലെന്നും പുതിയ ഡാം നിര്മിക്കണമെങ്കില് കേരളവും തമിഴ്നാടും സമവായത്തിലെത്തണമെന്നും കേന്ദ്രജലശക്തിമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. അതോടെ കേരളത്തിലെ എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡാമിന്റെ സുരക്ഷാ പ്രശ്നം ഇടുക്കി എംപി ഡീന്കുര്യക്കോസാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂചലനത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും എം.പി സഭയുടെ ശ്രദ്ധയില്‍ കൊണ്ടിവന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന്റെ പ്രതികരണം.
പഠനങ്ങളിലെല്ലാം ഡാമിന് ഭൂചലന ഭീഷണിയില്ലെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി ആവര്‍ത്തിച്ചതോടെയാണ് കേരളത്തിലെ എം.പിമാര്‍ ബഹളമുണ്ടാക്കിയത്. പുതിയ ഡാമിനോട് തമിഴ്നാട് യോജിക്കുന്നില്ലെന്ന് മന്ത്രി രാജ്മോഹന്‍ ഉണ്ണിത്താന്, കെ മുരളീധരന് എന്നിവരെ അദ്ദേഹം അറിയിച്ചു. പുതിയ ഡാമിന്റെ പഠനം ആവശ്യമില്ലെന്ന് ഡിഎംകെ അംഗം എ രാജ പറഞ്ഞു. ഡാം സുരക്ഷിതമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരളാ എം.പിമാര്‍ വ്യക്തമാക്കി. തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കേരളാ എം.പിമാര്‍ വ്യക്തമാക്കി.
കേരളത്തിന്റെ നിവേദനത്തെ തുടര്‍ന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിയിട്ടുണ്ടെന്ന് ജലശക്തിമന്ത്രി പറഞ്ഞു. അത് പരിശോധിച്ച് നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എ.ഐ.ഡി.എം.കെ പിന്തുണയുള്ള കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് അനുകൂലമായ നിലപാടേ സ്വീകരിക്കൂ എന്ന് കേരളത്തിലെ നേതാക്കള്‍ മുമ്പും ആരോപിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസും ഇതേ സമീപനമാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha