വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍... പാമ്പു കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടയുന്നതായും നീലിച്ചുവരുന്നതായും പിതാവ് ഡോക്ടറോട് പറഞ്ഞിട്ടും ആന്റി വെനം നല്‍കാന്‍ തയ്യാറായില്ല...

ക്ലാസ്മുറിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പാമ്പുകടിയേറ്റതാണെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ജിസ മെറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. പാമ്പു കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പിതാവ് പറഞ്ഞിരുന്നു. പാമ്പുകടിക്കുള്ള മരുന്നായ ആന്റി വെനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്റി വെനം നല്‍കാന്‍ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പാമ്പു കടിയേറ്റ ഉടന്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അലംഭാവം കാണിച്ചതിന് അധ്യാപകന്‍ ഷെജിലിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജില്ല കലക്ടര്‍ അദീല അബ്ദുല്ല സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ് ഡി.ഡി.ഇയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു. വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി വിദ്യാര്‍ഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























