അട്ടപ്പാടിയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ മൃതദേഹം സംസ്‌കരിച്ചു, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎന്‍എ ടെസ്റ്റിനുശേഷം നടപടിക്രമങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്

അട്ടപ്പാടിയില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ (രമ) മൃതദേഹം ഗുരുവായൂര്‍ നഗരസഭയുടെ ചൂല്‍പ്പുറം വാത കശ്മശാനത്തില്‍ സംസ്‌കരിച്ചു. കഴിഞ്ഞമാസം അട്ടപ്പാടി മഞ്ചകണ്ടിയില്‍ നടന്ന വെടിവയ്പിലാണ് അജിത കൊല്ലപ്പെട്ടത്. കന്യാകുമാരി സ്വദേശിനിയായ അജി തയുടെ മൃതദേഹം തിരിച്ചറിയാനോ ഏറ്റെടുക്കാനോ ബന്ധുക്കള്‍ തയാറായില്ല.
തുടര്‍ന്നാണ് ഇന്നലെ രാവിലെ പതിനൊന്നോടെ വന്‍ പോലീസ് സുരക്ഷയോടെ ഗുരുവായൂരിലെത്തിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎന്‍എ ടെസ്റ്റിനുശേഷം നടപടിക്രമങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്.
വെടിവയ്പില്‍ കൊല്ലപ്പെട്ട അരവിന്ദിന്റെ മൃതദേഹമാണ് ഇനി സംസ്‌കരിക്കാനുള്ളത്. അരവിന്ദന്റെ ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുകയാണ്. മൃതദേ ഹത്തിന്റെ ഡിഎന്‍എ യോജിക്കുന്നതാണെങ്കില്‍ വീട്ടുകാര്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























