ഞെട്ടലോടെ ആര്‍.എസ്.എസ്... കാലാകാലങ്ങളായി ഒരു അവകാശമായി ക്ഷേത്ര പരിസരങ്ങളില്‍ ശാഖ നടത്തിയിരുന്ന ആര്‍.എസ്.എസുകാര്‍ ഇനി പെട്ടു പോകും; ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനം നിരോധിക്കാന്‍ വ്യവസ്ഥ; 6 മാസം വരെ തടവ് അല്ലെങ്കില്‍ 5000 രൂപ വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റം; കടകംപള്ളി സുരേന്ദ്രന്റെ ആശയം മുഖ്യമന്ത്രി ഏറ്റെടുത്തതോടെ എല്ലാം ക്ലിയറായി

ക്ഷേത്ര പരിസരങ്ങളില്‍ ശാഖ നടത്തുക എന്നത് ആര്‍.എസ്.എസ്. കാലാകാലങ്ങളായി ചെയ്തു വന്നതാണ്. ഇതൊരിക്കലും സമൂഹത്തിനെതിരായി പ്രയോഗിക്കുന്ന ഒന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമ്പലങ്ങള്‍ മിക്കവാറും ഭരിക്കുന്ന സംഘപരിവാര്‍ അണികള്‍ തന്നെയാകും ഈ ശാഖയ്ക്കും മേല്‍നോട്ടം വഹിക്കുന്നത്. അമ്പലത്തിന്റെ പുരോഗതിക്കും ഇവര്‍ ചെയ്യുന്ന സംഭാവന ചെറുതല്ല. കാര്യങ്ങള്‍ ഇങ്ങനെ പോകവേയാണ് ശബരിമല പ്രക്ഷോഭം വന്നത്. ഇതോടെയാണ് സംഘപരിവാറിനെ അമ്പലത്തിന്റെ മേധാവിത്വത്തില്‍ നിന്നും മാറ്റുക എന്ന ആശയം മുന്നോട്ട് വന്നത്. പകരം പഴയ ഭക്തി വിരോധം മാറ്റി സിപിഎമ്മുകാര്‍ അമ്പല ഭരണത്തില്‍ കയറണമെന്നും ചര്‍ച്ച വന്നു. എന്നാല്‍ അമ്പലം കയ്യടക്കുന്ന ആര്‍എസ്എസുകാരെ പുറത്താക്കാന്‍ കണ്ടുപിടിച്ച വഴിയായിരുന്നു ശാഖ പ്രവര്‍ത്തനം നിര്‍ത്തുക എന്നത്. അങ്ങനെയാണ് ശാഖയില്‍ ദണ്ഡ പരിശീലനം പോലുള്ളവയും നടക്കുന്നതെന്ന് മനസിലായത്. സംഘപരിവാറിനെ പൂട്ടാന്‍ ഇതുതന്നെ അവസരമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതേറ്റെടുത്തു ചര്‍ച്ചയാക്കി. അത് മുഖ്യമന്ത്രി കൂടി ഏറ്റെടുത്തതോടെ എല്ലാം ശുഭമായി.
കേരള സര്‍ക്കാര്‍ തയാറാക്കിയ തിരുവിതാംകൂര്‍, കൊച്ചി ഹിന്ദു മതസ്ഥാപന ഭേദഗതി ബില്ലില്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇതിന് 6 മാസം വരെ തടവ് അല്ലെങ്കില്‍ 5000 രൂപയാണു കരടു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ.
സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാന സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ ബില്ലാണു കേരള സര്‍ക്കാര്‍ ഹാജരാക്കിയത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്നു ദേവസ്വം മന്ത്രി കഴിഞ്ഞ ഡിസംബറിലും മുഖ്യമന്ത്രി ഫെബ്രുവരിയിലും നിയമസഭയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരി 7നു തന്നെ ബില്‍ തയാറായിരുന്നു. ശബരിമല പ്രക്ഷോഭവും പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വന്ന പശ്ചാത്തലത്തിലാണു തുടര്‍നടപടികള്‍ മാറ്റിവച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കു ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കരടു ബില്ലിലെ 31 ബി 3 വകുപ്പ പറയുന്നത്.
31 ബി 4 വകുപ്പ് അനുസരിച്ച്‌ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ. 31 ബി 5 വകുപ്പനുസരിച്ച്, നിയമലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം.
ഇതേ ഹര്‍ജി കഴിഞ്ഞ ഓഗസ്റ്റ് 27നു പരിഗണിച്ചപ്പോള്‍, ശബരിമലയുള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ബില്‍ തയാറാക്കാനാണ് അന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കരടുബില്‍ ജനുവരിയില്‍തന്നെ തയാറാക്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ലെന്നതു ശ്രദ്ധേയം.
എന്തായാലും ഇതിനെ കുറിച്ച് ബിജെപി ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. കേന്ദ്രം ബിജെപി ഭരിക്കുന്നതിനാലും അമിത്ഷാ ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുന്നതും മാത്രമാണ് ഒരു പ്രതീക്ഷ.
https://www.facebook.com/Malayalivartha

























