പ്ലാസ്റ്റിക്കിന് പകരം ഇനിയെന്ത് എന്ന ചോദ്യം അവശേഷിപ്പിച്ച് സമ്പൂർണ്ണ നിരോധന വും; പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും സംസ്ഥാനത്ത് നിരോധിച്ചു;ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തിൽ വരും

പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും സംസ്ഥാനത്ത് നിരോധിച്ചു. ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തിൽ വരും.ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കുപ്പികൾ, മിൽമ പാൽകവർ, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകൾക്കും കുപ്പികൾക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപ്പനക്കാർ എന്നിവർക്ക് പിഴയേർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്.ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റുമാണ് റോഡരികിലെങ്ങും.
എവിടെയും പ്ലാസ്റ്റിക് വലിച്ചെറിയുക എന്നത് മനുഷ്യന്‍റെ ശീലമാണ്. യാത്രപോകുന്നത് എവിടെയാണെങ്കിലും ;വാഹനത്തിൽനിന്ന് റോഡിലേക്കും കടൽ തീരത്ത് നിന്ന് കടലിലേക്കും എല്ലാം പ്ലാസ്റ്റിക് നിഷ്ക്കരുണം വലിച്ചെറിയുമ്പോൾ അത് അവിടെ തന്നെ അവശേഷിക്കും എന്ന ഒരു ബോധം ഇല്ലാതെ പോയി നമുക്ക്.
എന്നാൽ നിയമങ്ങൾ കൊണ്ട് മാത്രം ഇല്ലാതാക്കാൻ കഴിയുന്നതല്ല പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് നിർമാർജനത്തിന് കൃത്യമായ ആസൂത്രണം നടപ്പിൽ വരുത്തി അത് പ്രവർത്തികമാക്കിയാൽ മാത്രമേ പ്ലാസ്റ്റിക് മാലിന്യത്തിനു ഒരു പരിധി വരെ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ സാധിക്കു.
ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയാവുന്ന പോളിത്തീന്‍ സഞ്ചികള്‍, സ്ട്രോകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന മലിനീകരണം ചെറുതല്ല. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു എന്ന് മാത്രമല്ല ഇവയുടെ പുന:ചംക്രമണം സാധ്യവുമല്ല. വിവരസാങ്കേതിക വിദ്യാ വികാസത്തിന്‍റെ മറുപുറമാണ് പെരുകുന്ന ഇലക്ട്രോണിക് മാലിന്യം. ഒരു മൊബൈല്‍ ഫോണില്‍ തന്നെ നിരവധി തരം പ്ലാസ്റ്റിക്കുകള്‍ ചെറിയ ചെറിയ ഘടകങ്ങളായി ഉപയോഗിക്കുന്നതിനാല്‍ ഇവയെ വേര്‍തിരിച്ച് പുനരുപയോഗിക്കുക പ്രയാസമാണ്.
അതുപോലെ തന്നെ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിൽ വരുത്തുമ്പോൾ പകരം എന്ത് ഉപയോഗിക്കും എന്ന ഒരു ചോദ്യം അവിടെ ഉയരുന്നു.അതിനുള്ള വ്യക്തമായ ഉത്തരം നല്കാൻ ഭരണ കർത്താക്കൾക്കു സാധിക്കണം.കുറഞ്ഞ നിരക്കിൽ പേപ്പർ ബാഗുകൾ പോലെയുള്ള പകരം സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഭരണ സംവിധാനത്തിന് സാധിക്കണം.. എന്നാൽ മാത്രമേ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം പ്രവർത്തികമാകു.
https://www.facebook.com/Malayalivartha

























