Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വയനാടും ഇടുക്കിയും തീരെ പിന്നിൽ, പാമ്പുകടിയേറ്റില്ലെങ്കിലല്ലേ അത്ഭുതം; ബത്തേരി സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ്കടിയേറ്റ് മരിച്ചതിന് പിന്നാലെ ഇടുക്കി, വയനാട് ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ദുരവസ്ഥകൾ ഒന്നൊന്നായി പുറത്തു വരുന്നു

22 NOVEMBER 2019 10:34 AM IST
മലയാളി വാര്‍ത്ത

ബത്തേരി സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ്കടിയേറ്റ് മരിച്ചതിന് പിന്നാലെ ഇടുക്കി, വയനാട് ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ദുരവസ്ഥകൾ ഒന്നൊന്നായി പുറത്തു വരുന്നു. സർക്കാർ അഭിമാനിക്കുന്ന സ്മാർട്ട് ക്ലാസ്, സ്മാർട്ട് സ്കൂൾ പദധതികളും ഹൈടെക് വിദ്യാലയ പദ്ധതിയും പിന്നാക്ക ജില്ലകളിൽ എത്തിയിട്ടില്ലെന്ന് നിസംശയം പറയാം.

സർക്കാരിന്റെ അഭിമാന പദ്ധതികൾ എല്ലാം തന്നെ നടപ്പിലാകുന്നത് സംസ്ഥാനത്തെ വികസിത ജില്ലകളിലാണ്. തിരുവനന്തപുരത്തും എറണാകുളത്തും നിരവധി സ്കൂളുകൾ ഹൈടെക്കും സ്മാർട്ടുമായി കഴിഞ്ഞു. പല സർക്കാർ സ്കൂളുകളിലും ഹൈടെക് സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പഠിക്കാൻ കുട്ടികളില്ല. അത്തരം സ്കൂളുകളിൽ സർക്കാർ വീണ്ടും വീണ്ടും കോടികളാണ് മുടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉഴലുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ പണം മുടക്കുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ല. വിദ്യാഭ്യാസ മന്ത്രിമാർ നൽകുന്ന പദ്ധതികൾ ധനമന്ത്രി കണ്ണുമടച്ച് പാസാക്കാറാണ് പതിവ്.

ക്ലാസ് മുറിയിലെ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. വിദ്യാഭ്യാസ നിലവാരത്തിന്റെ മികവിൽ മാത്രമാണ് വിദ്യാഭ്യാസമന്ത്രി ശ്രദ്ധിക്കുന്നത്. കെട്ടിടങ്ങൾ കൊണ്ട് സ്കൂളുകൾ നിറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. 266 സ്കൂളുകളാണ് വയനാട്ടിൽ ഉള്ളത്. 138339 കുട്ടികളാണ് വയനാട്ടിൽ സ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. ആദിവാസികൾ ഏറെയുള്ള ജില്ലയിൽ ആദിവാസികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഒരു സംവിധാനവും വയനാട്ടിലില്ല.

വയനാട് ജില്ലയിലെ ജനപ്രതിനിധികളുടെ പിടിപ്പുകേടാണ് വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ അവസ്ഥക്കുള്ള പ്രധാന കാരണം. ഇതര ജില്ലകളിലെ ജനപ്രതിനിധികൾ തങ്ങളുടെ വിദ്യാലയങ്ങൾക്ക് കോടികൾ കരസ്ഥമാക്കുമ്പോഴാണ് വയനാട്ടിലും ഇടുക്കിയിലും ഇത്തരം ദുരവസ്ഥയുള്ളത്. കിലോമീറ്ററുകൾ നടന്നാൽ മാത്രമേ ഇവിടങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം കാണാൻ കഴിയുകയുള്ളു അത് ജനവാസം മേഖലയിൽ അല്ലെങ്കിൽ കുട്ടികൾ പഠിക്കാൻ എത്താറില്ല. ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കുവാനുള്ള സംവിധാനങ്ങൾ വയനാട്ടിലും ഇടുക്കിയിലുമില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഗുരുതമായ കൃത്യവിലോപമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. മലയോര ജില്ലകളിൽ ജോലി ചെയ്യാനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതാ കുറവ് വ്യക്തമായി കാണാം.

സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടന്നത്. സർക്കാർ സംവിധാനങ്ങൾ എയ്ഡഡ് മേഖലയിൽ ലഭ്യമല്ലാത്തതിനാൽ ഇവിടെയും ദുരവസ്ഥകളാണ് അധികവുമുള്ളത്. അത് വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല സംസ്ഥാനത്തിന്റെ ഇതര ജില്ലകളിലുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends