Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ആഞ്ഞടിക്കുമ്പോള്‍... പ്രളയത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷം സകല ഭക്തരുടേയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേയും വാഹനങ്ങളെ തടഞ്ഞ പോലീസ് ഇത്തവണയും തുടര്‍ന്നു; ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കോടതി; വിധി എങ്ങനെ നടപ്പാക്കണമെന്നറിയാം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

22 NOVEMBER 2019 12:07 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രളയത്തിന്റെ പേരുപറഞ്ഞ് സകല ഭക്തരുടേയും വാഹനം തടഞ്ഞിരുന്നു. എന്നിട്ട് സാധാരണ ടിക്കറ്റില്‍ നിന്നും മാറി ഭക്തരെ കൊള്ളയടിക്കുന്ന ടിക്കറ്റുമായാണ് കെഎസ്ആര്‍ടിസി കയറ്റികൊണ്ട് പോയത്. എന്തിന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനത്തെപ്പോലും അന്ന് എസ്പി യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. രാവിലെ പത്തരയോടെ നിലയ്ക്കലില്‍ എത്തിയ പൊന്‍ രാധാകൃഷ്ണന്‍ ഗതാഗത നിയന്ത്രണത്തെ ചൊല്ലിയാണ് പൊലീസുമായി തര്‍ക്കിച്ചത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തു. നിലവില്‍ നിലയ്ക്കല്‍ ബേസ് സ്‌റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ബസുകളില്‍ വേണം പമ്പയിലേക്ക് പോകാന്‍. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതിന്റെ ഉത്തരവാദിത്വം സാറ് ഏറ്റെടുത്താല്‍ വിടാമെന്നായി യതീഷ് ചന്ദ്ര. എന്നാല്‍ അതെങ്ങനെ ഏറ്റെടുക്കുമെന്ന് പറഞ്ഞ് പെന്‍രാധാകൃഷ്ണന്‍ ബസില്‍ യാത്ര ചെയ്തു. അത് വലിയ വിവാദമാകുകയും കേന്ദ്രത്തില്‍ വരെ എത്തുകയും ചെയ്തു.

പൊന്‍രാധാകൃഷ്ണനുള്‍പ്പെടെ അനേകം ഭക്തരുടെ വേദന അയ്യപ്പന്‍ കേട്ടു കേട്ടു. വളരെ ബുദ്ധിമുട്ടി കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ഭക്തരെ കയറ്റി വിടുന്ന രീതിയെ പലരും ചോദ്യം ചെയ്തു. എങ്കിലും ഒരു പ്രളയവും ഇല്ലാതിരുന്നിട്ടും ഒരു വാഹനവും കയറ്റിവിടാന്‍ പോലീസ് അനുവദിച്ചില്ല. മാത്രമല്ല വേണ്ടപ്പെട്ടവരുടെ വാഹനം കടത്തി വിടുകയും ചെയ്തു. ഇതോടെ കോടതിയിടപെട്ടു.

പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടതെന്നും ഇക്കാര്യം ഇനിയും ആവര്‍ത്തിച്ചാല്‍ നടിപടിക്ക് വിധേയമാകേണ്ടിവരുമെന്നു കോടതി പോലീസിന് താക്കീത് നല്‍കി.

15സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെ അല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പോലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സര്‍ക്കാര്‍ തീരുമാനവും ആണ്. ഇനിയും ലംഘനം ഉണ്ടായാല്‍ ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന്‍ അറിയിച്ചത്. കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചിരുന്നു.

യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (8 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (8 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (8 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (9 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (9 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (9 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (10 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (11 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (11 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (12 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (12 hours ago)

Malayali Vartha Recommends