Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

അടുത്തത് മഹാരാഷ്ട്ര... കര്‍ണാടകത്തില്‍ വിമത എം.എല്‍.എ.മാര്‍ രാജിവച്ച സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുതിക്കുന്നു; അധികാരം നിലനിര്‍ത്താനായി അമിത് ഷായുടെ കളി വിജയം കാണുന്നു; കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും നടത്തിയ നീക്കങ്ങള്‍ ഫലം കാണുന്നില്ല; അജയ്യനായി യദ്യൂരപ്പ തുടരും

09 DECEMBER 2019 10:19 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ അമ്പേ പരാജയപ്പെട്ട അമിത്ഷായെ സംബന്ധിച്ച് എങ്ങനേയും കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. അമിത്ഷായോട് ഏറ്റുമുട്ടാന്‍ വന്ന കോണ്‍ഗ്രസിനും ജെഡിഎസിനും തക്കതായ പണി നല്‍കാനായുള്ള സുവര്‍ണാവസരമായിരുന്നു ഇത്. കോണ്‍ഗ്രസും ജെഡിഎസും തകര്‍ന്നടിയുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണുന്നത്. കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമാണുണ്ടായത്.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 11 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ജെഡിഎസും മുന്നിട്ട് നില്‍കുന്നത്. ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചിട്ടുണ്ട്. ശിവാജി നഗറില്‍ കോണ്‍ഗ്രസിന്റെ റിസ്വാന്‍ അര്‍ഷാദ് ആദ്യ നിമിഷങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പീന്നീട് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചു.

രമേശ് ജാര്‍ക്കിഹോളിഗോഖക്ക്, ആനന്ദ് സിങ്‌വിജയ നഗര, ബൈരതി ബസവരാജ്‌കെ ആര്‍പുരം, അരുണ്‍ കുമാര്‍റാണിബന്നൂര്‍, എം ശരവണ ശിവാജി നഗര്‍ തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. കെ ആര്‍ പേട്ടിലാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചിരിക്കുന്നത്.

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിമത എംഎല്‍എമാരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്‌ബോള്‍ ജെഡിഎസ് 12 ഇടത്താണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന്.

225 അംഗ സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് 66, ജെഡിഎസ് 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഡിസംബര്‍ 5ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തിലാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

അതേസമയം കര്‍ണ്ണാടകയില്‍ വിമതരെ മത്സരിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക തലത്തിലെ വിലയിരുത്തില്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ല്‍ പന്ത്രണ്ടിലും തോല്‍ക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും വിലയിരുത്തല്‍ എത്തി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞെത്തിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയം പ്രവചിക്കുകയാണ് എക്‌സിറ്റ് പോളുകള്‍. 15 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നതില്‍ ബിജെപി 12 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 3 സീറ്റും നേടുമെങ്കിലും ദളിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സിവോട്ടര്‍ പ്രവചനം.

ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബിജെപിക്കു വേണ്ടത്. പബ്ലിക് ടിവി 810 സീറ്റ് ബിജെപിക്കും 35 സീറ്റ് കോണ്‍ഗ്രസിനും 12 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന്‍ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 208 അംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ ഉള്ളത്. ഇതില്‍ ബിജെപിക്ക് 105 എംഎല്‍എമാര്‍ ഉണ്ട്. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സഭയില്‍ 112 പേരുടെ പിന്തുണ ഭൂരിപക്ഷത്തിനു വേണ്ടിവരും. യെദ്യൂരപ്പ സര്‍ക്കാരിന് നിലവില്‍ 107 പേരുടെ പിന്തുണയുണ്ട്. ആറ് സീറ്റുകളില്‍ ജയിച്ചാല്‍ തന്നെയും ഭരണം തുടരാനാവും. അത് കൈവരിക്കാനാകുമെന്നാണ് ആദ്യഫല സൂചനകള്‍ നല്‍കുന്നത്. ഇത് വിജയിച്ചാല്‍ മഹാരാഷ്ട്ര പിടിക്കാന്‍ അമിത്ഷായ്ക്ക് ശക്തി പകരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (19 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (34 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (44 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (55 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends