Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

പൊളിച്ചടുക്കി മുരളീധരന്‍... പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിതിന് പിന്നാലെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍; പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പോകുന്നതാണ് നല്ലത്

13 DECEMBER 2019 02:04 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിത് ഏറെ വിവാദമായിരുന്നു. ഭരണാഘടനാപരമായ കാര്യങ്ങള്‍ മാത്രമേ നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഭരണാഘടനാ വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ഒരു സംസ്ഥാനത്തിന് ഔദ്യോഗികമായി നിഷേധിക്കാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തില്‍ ആഞ്ഞടിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതാണ് നല്ലതെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനമെന്ന് പറയുന്നു. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎമ്മിനെതിരെ ആഞ്ഞടിക്കുന്നത്.

വി.മുരളീധരന്റെ ഫേസ്ബുക്ക് പേസ്റ്റ് ഇങ്ങനേയാണ്

ഇന്ത്യന്‍ പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നാണ് സിപിഎം പിബി അംഗം പ്രകാശ് കാരാട്ടിന്റെ കണ്ടുപിടിത്തം. ബംഗ്ലാദേശി അഭയാര്‍ത്ഥികളെ ഇന്ത്യന്‍ പൗരന്‍മാരാക്കാന്‍ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി വേണമെന്ന് 2012ല്‍ കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ട കാര്യം മറന്നാണോ കാരാട്ടും സിപിഎമ്മും ഇപ്പോള്‍ ജനാധിപത്യം മരിച്ചെന്ന് നിലവിളിക്കുന്നത്? 2003 ല്‍ പാര്‍ലമെന്റില്‍ ഇതേ വിഷയത്തില്‍ നടന്ന ചര്‍ച്ചകളെപ്പറ്റിയും അന്ന് നിങ്ങളാവശ്യപ്പെട്ടതെന്തെന്നും ചരിത്രത്തെക്കൂട്ടുപിടിച്ച് സ്ഥിരം പ്രസംഗിക്കുന്ന നിങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നതാണോ?

2012 മെയ് 22ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗ്‌ളാദേശ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തെഴുതിയത്.

NDA സര്‍ക്കാര്‍ 2003 ല്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ പറ്റി, അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കാരാട്ടിന്റെ ആ കത്തെന്നുള്ളത് ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ബംഗ്‌ളാദേശില്‍ വേട്ടയാടല്‍ സഹിക്കാനാകാതെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ വിശാല മനസ്സോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് ധാര്‍മിക കടമയാണെന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന കത്തില്‍ കാരാട്ട്ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ അന്ന് ഉപപ്രധാനമന്ത്രി ആയിരുന്ന എല്‍ കെ അദ്വാനി പിന്തുണച്ച കാര്യവും കാരാട്ട് കത്തില്‍ പറഞ്ഞിട്ടുണ്ട്. സഭയില്‍ സമവായമുണ്ടാക്കി ബംഗ്‌ളാദേശില്‍ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗക്കാരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വാദിച്ച സിപിഎം ഇന്ന് നിലപാടില്‍ മലക്കം മറിഞ്ഞത് ആരെ പ്രീണിപ്പിക്കാനാണ്?

തെളിവ് എവിടെയെന്ന് ബഹളം കൂട്ടേണ്ട: സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ 2012 ജൂണ്‍ 3 പതിപ്പില്‍ പ്രസിദ്ധീകരിച്ച കാരാട്ടിന്റെ കത്തിന്റെ ഉള്ളടക്കം നോക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണെങ്കില്‍ ഏത് വിഷയത്തില്‍ പ്രതികരിച്ചാലും അതില്‍ സംഘപരിവാര്‍ അജണ്ട എന്ന വരി കൂട്ടിച്ചേര്‍ക്കാതെ ഒരു സമാധാനമില്ലെന്നാണ് ഇന്നലത്തെ പ്രസ്താവന കണ്ടപ്പോള്‍ തോന്നിയത്. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണത്രേ പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനം. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് ഗാലറിയുടെ കയ്യടിക്കു വേണ്ടി ഇന്ന് പ്രസംഗിച്ചത് കണ്ടിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്? ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങള്‍ വലിയ കേമമായി അവതരിപ്പിക്കുന്നത്? എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംഘ പരിവാര്‍ അജണ്ട, സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് , ശബരിമലയില്‍ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതടക്കം, അവര്‍ ചെയ്യുന്നതെല്ലാം ജനാധിപത്യപരം.

ഇങ്ങനെയാണ് മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. എന്തായാലും ഈ വിഷയത്തില്‍ രാഷ്ട്രീയ കലഹം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർക്കാടാ വീട്ടിൽ കയറേണ്ടത് ..!വീട് പൂട്ടി ദീപ രാഹുൽ ഇറങ്ങി..! രാഹുൽ തളർന്ന് അവശൻ  (4 minutes ago)

രാഹുലിനെ പിന്തുണച്ച് നിരവധി അമ്മമാർ രംഗത്ത്‌..തെറ്റ് തിരുത്തി രാഹുൽ വരണം വീട്ടമ്മമാരുടെ ആവശ്യം ഇങ്ങനെ..!  (12 minutes ago)

കേരളത്തിന്റെ ആൻവി സുരേഷ്‌ വേഗക്കാരിയായി.  (13 minutes ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (22 minutes ago)

കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു  (36 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്  (50 minutes ago)

സ്വര്‍ണവിലയിൽ കുറവ്..  (1 hour ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (1 hour ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (1 hour ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (1 hour ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (1 hour ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (2 hours ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (2 hours ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (2 hours ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends