Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും സൃഷ്ടിച്ച തലവേദന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഊരാക്കുടുക്കായി മാറുന്നു

28 DECEMBER 2019 05:43 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും സൃഷ്ടിച്ച തലവേദന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഊരാക്കുടുക്കായി മാറുന്നു. ഇടത് മുന്നണിയില്‍ യു.എ.പി.എയും മാവോയിസ്റ്റ് കേസുകളും തര്‍ക്കത്തിന് വഴിയൊരുക്കിയപ്പോള്‍ യു.ഡി.എഫില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി യോജിച്ച് നടത്തിയ സമരവും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് വഴിമരുന്നായി. അങ്ങനെ ഇരുമുന്നണികളും രാഷ്ട്രീയ പ്രതിസന്ധിയിലാണ്. എല്‍.ഡി.എഫില്‍ സി.പി.ഐയാണ് വെടിപൊട്ടിക്കലിന് തുടക്കമിട്ടത്. സി.എ.എ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാത്തത്? അദ്ദേഹവും സി.പി.എമ്മും ഇടത്പക്ഷവും ഈ കരിനിയമത്തിനെതിരെ സമരം ചെയ്തതല്ലേ എന്നും കാനം തുറന്നടിച്ചു.

കാനത്തിന് മറുപടി നല്‍കാന്‍ പിണറായി തയ്യാറായിട്ടില്ല. കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തിയതിന് പുറമേ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. അത് സര്‍ക്കാരിന്റെ അറിവില്ലാതെ നടക്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത് സര്‍ക്കാരും പൊലീസും അല്ലേ എന്ന ചോദ്യം സി.പി.എമ്മില്‍ തന്നെ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശനം ഉന്നയിച്ചെങ്കിലും സര്‍ക്കാരോ , സി.പി.എമ്മോ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യങ്ങളില്‍ പരസ്പരവിരുദ്ധമായ പ്രതികരങ്ങള്‍ നേതാക്കള്‍ നടത്തി വിവാദം ഉണ്ടാക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യു.ഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അനൈക്യമാണ് പ്രധാന വിഷയം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൈകോര്‍ത്ത് സമരം നടത്തിയത് കെ.പി.സി.സി പ്രസിഡന്റ് വീണുകിട്ടിയ അവസരമായി കാണുന്നു. പിണറായി വിജയനെതിരെ ശക്തമായനിലപാട് എടുക്കുന്ന മുല്ലപ്പള്ളി ഒരിഞ്ച് പോലും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയത് തെറ്റല്ലെന്ന് മുസ്്‌ലിംലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടും മുല്ലപ്പള്ളി അയഞ്ഞില്ല. സംയുക്തസമരത്തിനില്ല, താന്‍ പറയുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുല്ലപ്പള്ളി പരസ്യമായി പ്രതികരിച്ചു. സി.എ.എ സംബന്ധിച്ച് നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തിലും മുല്ലപ്പള്ളി പങ്കെടുക്കില്ലെന്നാണ് സൂചന.

നേതാക്കള്‍ ഇങ്ങിനെ തമ്മിലടിക്കുമ്പോള്‍ കാലങ്ങളായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മുസ്്‌ലിം സംഘടനയായ സമസ്ത അടക്കം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അണിനിരക്കുമെന്ന് മുഖപത്രമായ സുപ്രഭാതത്തിലൂടെ വ്യക്തമാക്കി. തങ്ങളോട് ആലോചിക്കാതെ സര്‍ക്കാരുമായി സമരത്തിന് പോയതിന്റെ കലിപ്പിലാണ് ആര്‍.എസ്.പിയും മറ്റും. കോണ്‍ഗ്രസ് നടത്തുന്ന സരങ്ങള്‍ക്ക് ശക്തിപോരാ എന്ന അഭിപ്രായം മുസ്്‌ലിംലീഗിലെ ചില നേതാക്കള്‍ക്കും മുസ്്‌ലിംസംഘടനകള്‍ക്കുമുണ്ട്. അത് യു.ഡി.എഫിന് വലിയ തിരിച്ചടിയാണ്. ഇത്തരത്തില്‍ ഇരുമുന്നണികളും പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ബി.ജെ.പിയും അവരുടെ എന്‍.ഡി.എ മുന്നണിയും എല്ലാ കാര്യത്തിലും സംയമനം പാലിച്ച് മുന്നോട്ട് പോവുകയാണ്. അടുത്തമാസം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കൂടി തെരഞ്ഞെടുത്ത് കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ പാര്‍ട്ടിക്കും മുന്നണിക്കും മുന്നോട്ട് പോകാനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (34 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (41 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (47 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (50 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (57 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends