കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലം ചൊവ്വാഴ്ച തുറക്കും

എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരും റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു മുന്നിലെ റെയില്‍വേ മേല്‍പ്പാലം ചൊവ്വാഴ്ച രാവിലെ 10-ന് ഗതാഗതത്തിന് തുറന്നുകൊടുക്കും.
2018-ജൂലൈയിലാണ് റെയില്‍വെ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പുതിയ മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. കെകെ റോഡില്‍ പഴയ പാലം പൊളിച്ചു പണിതിരിക്കുന്ന പുതിയ പാലത്തിന് 50 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുണ്ട്. പാലത്തിന് തൂണുകളില്ല.
പാലത്തിന്റെ അടിത്തറയില്‍ ചെന്നൈയില്‍ നിര്‍മിച്ച ഉരുക്ക് ഗര്‍ഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും പൂര്‍ത്തിയായിട്ടുണ്ട്. പാത ഇരട്ടിക്കലിന്റെ ഭാഗമായി റബര്‍ ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പിലെ മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാകും.
https://www.facebook.com/Malayalivartha























