സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ' ഗവർണറും ഹരീഷ് വാസുദേവനും നേർക്കുനേർ; പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ല എന്ന നിലപാടാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചിട്ടുള്ളത്; നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു; ഇതിനോടാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം

പൗരത്വനിയമമാണ് ഇപ്പോൾ രാജ്യമാകെ ചർച്ച ചെയുന്ന ഏറ്റവും പ്രധാന വിഷയം.ഇത് സംബന്ധിച്ച വാദ പ്രതിവാദങ്ങളും കുറച്ചൊന്നുമല്ല.കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന അന്താരാഷ്ട്ര ചരിത്ര കോണ്ഫെറൻസിൽ സംസാരിക്കവെ ഗവർണർ പറഞ്ഞത് പൗരത്വ ബില്ലിൽന്മേൽ തന്നോട് ചർച്ചയ്ക്കു ആരും തയ്യാറായിട്ടില്ല എന്നും എന്നിട്ടു വെറുതെ ബഹളം വെക്കുകയാണ് എന്നുമൊക്കെയായിരുന്നു. വേദിയിൽ ഗവര്ണര്ക്കെതിരെ പ്രതിഷേധവും ഉയർന്നു .ഈ സാഹചര്യത്തിൽ പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറായി എത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്ഥലവും തിയ്യതിയും സമയവും ഗവര്‍ണ്ണര്‍ക്ക് തീരുമാനിക്കാമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ല എന്ന നിലപാടാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗവര്‍ണ്ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ ചില യോഗങ്ങളില്‍ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാര്‍ഹമായ കാര്യമല്ലേ?
ഗവര്‍ണ്ണര്‍ സാര്‍, ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. 2020 ല്‍ ആവാം. സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.
അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.
സസ്‌നേഹം
അഡ്വ.ഹരീഷ് വാസുദേവന്‍.
ഫേസ്ബുക്കിലൂടെ ആണ്ഈ പ്രതികരണ മെങ്കിലും ഔദ്യോഗികമായി രാജ്ഭവനിലേക്കു ഇതേ വിഷയത്തിൽ ലെറ്റർ അ യ ച്ചിട്ടുണ്ട് എന്നും ഹരീഷ് വാസുദേവൻ പറയുന്നുണ്ട്.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഇത് രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു തുടര്‍ന്ന് സംസാരിച്ചത്.
ഇതോടെ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ” റിജക്ട് സി.എ.എ” എന്നെഴുതിയ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
അവരെ തടയരുതെന്നും അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ആദ്യ ഘട്ടത്തില്‍ ഗവര്‍ണര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പ്രതിഷേധത്തിന് വയലന്‍സിന്റെ സ്വഭാവം വന്നെന്ന് അദ്ദേഹം പറയുകയും ഇതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയുമായിരുന്നു.
ഇതോടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംഘാടകര്‍ രംഗത്തെത്തി. പ്രതിനിധികള്‍ ഗസ്റ്റുകളാണെന്നും ഗവര്‍ണര്‍ അവരെ പ്രകോപിപ്പിക്കുകയാണെന്നും സംഘാടകര്‍ പൊലീസിനെ ചൂണ്ടിക്കാട്ടി.പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധിക്കുന്നത് അവരുടെ അവകാശമാണെന്നും പറഞ്ഞ് എം.പി കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ആരിഫ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ കൂക്കിവിളിയോടെയാണ് അദ്ദേഹത്തെ സദസ് നേരിട്ടത്.
https://www.facebook.com/Malayalivartha























