വിഢ്ഡിത്തങ്ങള്‍ വിളിച്ചുപറയാന്‍ മുല്ലപ്പള്ളിക്ക് നാണമില്ല'; ഇതില്‍ മറ്റ് കോണ്‍ഗ്രസുകാര്‍ ലജ്ജിക്കണമെന്നും കോടിയേരി; കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും നിരവധി വേദിക ളിൽ ഒരുമിച്ചു കൈ കോർത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിലൊക്കെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.പ്രതിഷേധങ്ങളിൽ പോലും ഒരുമിച്ച് വേദി പങ്കിടുന്നതിനോട് മുല്ലപ്പളിക്കു യോജിപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങളിലൊക്കെ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് മുല്ലപ്പള്ളി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ഒരു പ്രസ്താവനയാണ് കോടിയേരിയെ ചൊടിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരണവുമായി മുന്നോട്ടു വന്നത്.
ചരിത്രം അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്നും വിഢ്ഡിത്തങ്ങള്‍ വിളിച്ചു പറയുന്നതില്‍ മുല്ലപ്പള്ളിക്ക് നാണമില്ലെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.. കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ ബാക്കി കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച് തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ചരിത്രം വായിച്ചവര്‍ക്കറിയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങൾ പലതും ഉയർന്നുവെങ്കിലും മുല്ലപ്പള്ളി ഇടഞ്ഞു തന്നെയാണ് .പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത് .
മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷാവും അദ്ദേഹത്തിന് പകരം യോഗത്തില്‍ എത്തുക.ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.ഐ.എമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണെന്നും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























