സംസ്ഥാനത്തെ നാലു ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നു....ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 30ന് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും

സംസ്ഥാനത്തെ നാലു ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തില്‍ പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് പമ്പുകള്‍ സ്ഥാപിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 30ന് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ജയില്‍ അന്തേവാസികളുടെ പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പെട്രോള്‍ പമ്ബുകള്‍ സ്ഥാപിക്കുന്നത്.
ഓരോ പമ്പിലും 15 വീതം ജയില്‍ അന്തേവാസികളെ നിയോഗിക്കും. നാലു പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഐ ഒ സി 10 കോടി രൂപ ചെലവിടും. 30 വര്‍ഷത്തെ പാട്ടത്തിനാണ് ജയില്‍ വകുപ്പ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് മൂന്ന് രൂപ ഇരുപത്തിയാറ് പൈസ, പെട്രോളിന് രണ്ട് രൂപ 19 പൈസ എന്ന നിരക്കില്‍ ജയില്‍ വകുപ്പിന് കമ്മിഷനും ലഭിക്കും.
https://www.facebook.com/Malayalivartha























