Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇതെന്ത് ജനാധിപത്യം? അന്ന് ശരണം വിളിച്ചവരെ പൊക്കി,ഇന്ന് ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേ ? രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേ? തുറന്നടിച്ച് കെ.പി. ശശികല

29 DECEMBER 2019 10:06 AM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതിനിധികള്‍ പ്ലക്കാഡുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ഡെലിഗേറ്റുകള്‍ ഗവര്‍ണര്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ശബ്ദമുയര്‍ത്തിയതോടെയായിരുന്നു പ്രശ്ങ്ങൾക്ക് തുടക്കം. പ്രതിപക്ഷെ വിമര്‍ശിച്ച ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. സിഎഎ പ്രതിഷേധങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ വീണ്ടും വീണ്ടും സംസാരിച്ചതോടെയാണ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്ന ഗവേഷകരെ കൂടാതെ ചരിത്രവിദ്യാര്‍ത്ഥികളും മറ്റുള്ളവരും വിവിധകോണുകളില്‍ നിന്ന് ശബ്ദമുയര്‍ത്തുകയായിരുന്നു.കേരള ഗവര്‍ണര്‍ ഷെയിം ഷെയിം, എന്‍ആര്‍സി ഡൗണ്‍ ഡൗണ്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ പൊലീസ് സദസില്‍ നിന്നും പ്രതിഷേധക്കാരെ നീക്കി. പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംഘാടകര്‍ രംഗത്തെത്തി. പ്രതിനിധികള്‍ ഗസ്റ്റുകളാണെന്നും ഗവര്‍ണര്‍ അവരെ പ്രകോപിപ്പിക്കുകയാണെന്നും സംഘാടകര്‍ പൊലീസിനെ ചൂണ്ടിക്കാട്ടി. എംപി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധികളെ സംരക്ഷിക്കാനെത്തി. നാല് വിദ്യാര്‍ത്ഥി പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധമുയര്‍ത്തിയ ജെഎന്‍യു അദ്ധ്യാപികയായ മുതിര്‍ന്ന ഡെലിഗേറ്റിനെ തിരികെ സദസ്സിലെത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും കൂക്കുവിളിയുണ്ടായി.

അതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചതിന് ഭക്തരെ റിമാന്റ് ചെയ്യുന്നതാണ് നമ്മള്‍ കണ്ടതെന്നും ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേയെന്നും ചോദ്യമുയര്‍ത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ രണാഗത്തെയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചറുടെ ചോദ്യം.

ജനാധിപത്യ രീതികളെ മാനിച്ചു കൊണ്ടായിരിക്കണം പ്രതിഷേധമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്ന് ചോദിക്കുന്ന ടീച്ചര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ടെന്നും അത് അതിരുകടക്കരുതെന്നും വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭം .സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേ ? മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചു എന്നതിന് റിമാന്റ് ചെയ്യപ്പെട്ടവരുള്ള നാടാണിത് എന്ന് മറക്കരുത്. കേന്ദ്ര ഗവണ്മെന്റിനെ നിശിതമായി വിമര്‍ശിക്കുന്ന IAS, IPS ഓഫീസര്‍മാര്‍ക്ക് ആദരവും വേദികളും കൊടുക്കുന്ന നാടാണ് കേരളം ! രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍ എക്സിക്യൂട്ടി വിന്റെയും നിയമനിര്‍മ്മാണ സമയത്ത് ലെജിസ്ലേച്ചറിന്റേയും ഭാഗമാകുന്ന ഗവര്‍ണര്‍ക്ക് അവകാശമില്ലേ? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമില്ലേ ?പിന്നെന്തു ജനാധിപത്യം ? .പിന്നെന്തിന് പാര്‍ലമെന്റ് ?മസില്‍ പവ്വറു പോരെ? തെരുവില്‍ തല്ലി ജയിച്ച്‌ നിയമം പാസാക്കാം.! വേണമെങ്കില്‍ അങ്കം വെട്ടി തീരുമാനിക്കാം ! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം !!!
നിര്‍ത്താം ! നിര്‍ത്തിക്കാം ! എല്ലാം !
കളിയുടെ സ്റ്റേജ് കഴിഞ്ഞു.
ഇനി കാര്യത്തിലേക്ക് കടക്കണം. തെമ്മാടിത്തരങ്ങള്‍ അടിച്ചമര്‍ത്തണം പ്രതിഷേധിയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. മാന്യമായി എത്ര കാലം വേണമെങ്കിലും ?
145 ഭരണ ഘടനാ ഭേദഗതികള്‍ നടന്ന നാട്ടില്‍ നിങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ ഇനിയും അവസരങ്ങള്‍ ലഭിക്കുമല്ലോ?
2024 ല്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും പൗരത്വം നല്കുമെന്ന് പരസ്യമായി പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണം. തയ്യാറുണ്ടോ?
എനിക്ക് തോന്നുന്നത്
നമുക്ക് ഇനി ആവശ്യപ്പെടാം
മറ്റൊന്നിനുമല്ല
അടുത്ത ഭരണഘടനാ ഭേദഗതിക്ക് !
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഒളിപ്പിച്ചുകയറ്റിയ 42ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം
വോട്ടിനിടണം.
പുന:പരിശോധിക്കണം.
പാര്‍ലമെന്റ് അംഗീകരിക്കാത്ത ഒരു ഭേദഗതിയും നിലനിര്‍ത്തരുത്
ആര്‍ക്കുവേണ്ടിയാണ് നാമത് ഇനി വേണ്ട എന്നു വെക്കുന്നത് ?
ഇവിടെ ജനിച്ചു വളര്‍ന്ന വരേക്കാള്‍ പാക്കിസ്ഥാനികളേയും അഫ്ഗാനികളേയും പരിഗണിക്കുന്നവര്‍ക്ക് വേണ്ടിയോ ?
അതോ അന്യ നാട്ടുകാര്‍ക്ക് വേണ്ടി ഈ നാടു കുളം തോണ്ടുന്നവര്‍ക്കു വേണ്ടി യോ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (34 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (41 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (47 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (50 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (57 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends