കുടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ബിവറേജസ് ഷോപ്പില്‍ നിന്നും ഇനി മുതല്‍ മദ്യം വാങ്ങുക മാത്രമല്ല മറ്റൊരു ട്വിസ്റ്റുമായി കേരളസർക്കാർ; ഒരു ബിയര്‍ കുപ്പിക്ക് മൂന്ന് രൂപയെങ്കിൽ ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ...

ഇനി മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ട. അത് എന്തുചെയ്യുമെന്ന ആശങ്കയും വേണ്ട. ഇനി മുതല്‍ ബിവറേജസ് ഷോപ്പുകളില്‍ മദ്യക്കുപ്പികള്‍ നമുക്ക് വില്‍ക്കാനാകും. ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ പതിനഞ്ച് രൂപയും ലഭിക്കും. ബിയര്‍കുപ്പിക്ക് ഒരു രൂപയും ലഭിക്കും. ഇന്നലെ ക്ലീന്‍ കേരള കമ്ബനിയുമായി ബിവറേജസ് കേര്‍പ്പറേഷന്‍ ഒപ്പിട്ട കരാന്‍ പ്രകാരമാണ് പുതി നടപടി. കേരളത്തില്‍ അടുത്ത മാസം ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്നവര്‍ തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേര്‍പ്പറേഷനുകളുടെ പരിധിക്കുള്ളിന്‍ നിന്നും കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.
ബിവറേജസ് ഔട്ലറ്റുകള്‍, ക്ലീന്‍ കേരള കമ്ബനി കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികള്‍ കൈമാറാവുന്നതാണ്. ക്ലിന്‍ കേരളക്ക് നേരിട്ട് കുപ്പികള്‍ കൈമാറുന്നവര്‍ക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കുപ്പികള്‍ ബിവറേജസ് കേര്‍പ്പറേഷന്‍ പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കിയാന്‍ പുനഃചക്രമണ ഏജന്‍സിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്ബനിക്ക് ബിവറേജസ് കോര്‍പറേഷന്‍ നല്‍കണം. ഷോപ്പുകളിലെ കുപ്പിശേഖരണത്തിനു പുറമേ ഹരിത കര്‍മസേനയും ആക്രിക്കച്ചവടക്കാരും വീടുകളിലെത്തി കുപ്പി വാങ്ങും. കോര്‍പറേഷന്റെയും ക്ലീന്‍ കേരള കമ്ബനിയുടെയും ശേഖരണ കേന്ദ്രങ്ങളിലും കുപ്പി എത്തിക്കാം. ക്ലീന്‍ കേരളയ്ക്കു നേരിട്ടു കുപ്പി നല്‍കുന്നവര്‍ക്കു മാത്രമാണു നിശ്ചയിച്ചിട്ടുള്ള വില നല്‍കുക. ഹരിത കര്‍മസേനയില്‍ നിന്നു പണം ലഭിക്കില്ല. കാര്‍പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളിലും കുപ്പി കൈമാറാം. ശേഖരണ കേന്ദ്രങ്ങളില്‍ ഗ്ലാസ് കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബീയര്‍ കുപ്പികള്‍ എന്നിവ ശേഖരിക്കുന്നതിന് വെവ്വേറെ നിറത്തിലുള്ള ബിന്നുകള്‍ സ്ഥാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന കുപ്പികള്‍ ബവ്‌റിജസ് കോര്‍പറേഷന്‍ പരിശോധിച്ച് 5 ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കിയാല്‍ പുനഃചംക്രമണ ഏജന്‍സിക്കു കൈമാറും. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്ബനിക്കു ബവ്‌റിജസ് കോര്‍പറേഷന്‍ നല്‍കണം. ഒരു ബീയര്‍ കുപ്പി, 1 ലീറ്റര്‍ മദ്യക്കുപ്പി എന്നിവയ്ക്ക് 3 രൂപ ലഭിക്കും, അര ലീറ്റര്‍ മദ്യക്കുപ്പി രണ്ടെണ്ണം നല്‍കിയാലും മൂന്ന് രൂപ ലഭിക്കും. 180 മില്ലിലീറ്റര്‍ മദ്യക്കുപ്പി മൂന്നെണ്ണത്തിനാണ് മൂന്ന് രൂപ. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപയാണ് വില.
പ്ലാസ്റ്റിക് ബാഗുകളുടേയും ഉത്പന്നങ്ങളുടേയും ഉത്പാദനം നിരോധിച്ചാല്‍ തന്നെ ഏറെക്കുറെ നിരോധനം സാധ്യമാവും എന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥര്‍ പങ്കുവക്കുന്നത്. എന്നാല്‍ ഉടനടി പൂര്‍ണ നിരോധനം സാധ്യമാവുമോ എന്ന കാര്യത്തില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നു. ഘട്ടം ഘട്ടമായി ഓരോ കാര്യങ്ങള്‍ നിയന്ത്രിച്ച് നിരോധനം നടപ്പാക്കാനേ കഴിയൂ എന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായും നിരോധിക്കും. 300 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികളും ശീതള പാനീയങ്ങളും നിരോധിക്കും. പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, ക്യാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍, മേശ വിരികള്‍, തെര്‍മോക്കോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സാധനങ്ങള്‍ എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും. ഉപയോഗ ശേഷം പ്ലാസ്റ്റിക് തിരികെ എടുക്കാമെന്ന് ഉറപ്പ് നല്‍കുന്നവരെ, മില്‍മയെയും ബിവറേജസ് കോര്‍പ്പറേഷനേയും പോലെ, തല്‍ക്കാലം നിരോധനത്തില്‍ നിന്ന് ഒഴിവാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 10,000 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും വീണ്ടും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഒടുക്കണം. ഇതിന് ശേഷവും നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.
https://www.facebook.com/Malayalivartha























