തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതിയോട് പൗരത്വ നിയമ വിരുദ്ധർ കളിച്ചാൽ കളി മാറും! കേരള ഗവർണർക്കെതിരെ നടത്തുന്ന നീക്കങ്ങൾ ഉപരാഷ്ട്രപതിയോടും ആവർത്തിക്കുമോ എന്ന ആശങ്കയിൽ കേരളം

അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതിയോട് പൗരത്വ നിയമ വിരുദ്ധർ കളിച്ചാൽ കളി മാറും! കേരള ഗവർണർക്കെതിരെ നടത്തുന്ന നീക്കങ്ങൾ ഉപരാഷ്ട്രപതിയോടും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കേരളം. അതേസമയം മുൻ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ പോലെയാണ് ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നു കരുതിയവർക്ക് തെറ്റി.
തന്നെ കണ്ണൂർ സർവകലാശാലയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ നടപടി ഉറപ്പായി. സംഭവത്തിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും ഗവർണർ വിളിച്ചു വരുത്തി വാങ്ങി. കെ.കെ. രാഗേഷ് എംപിയുടെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവരെ രക്ഷിച്ചു. ഇവർക്കെതിരായ പോലീസ് നടപടിയിൽ നിന്നും തടഞ്ഞതിന് രാഗേഷും മറ്റും സി പി എം നേതാക്കളും പണി വാങ്ങും. രാജ്യസഭാംഗമായ രാഗേഷിന്റെ നടപടിയിൽ ഗവർണറുടെ ഓഫീസ് തീർത്തും അത്യപ്തരാണ്. കേന്ദ്ര നിയമത്തിനെതിരെ പ്രതികരിക്കാൻ ഗവർണറെ ഉപയോഗിക്കുന്നത് എന്തിനാണെണാണ് ഗവർണറുടെ ചോദ്യം.
ഇന്ത്യൻ പാർലെമെറ്റ് പാമ്പാക്കിയ നിയമത്തിനെതീരെ നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങളും രാജ്ഭവൻ ഗൗരവമായി എടുത്തിട്ടുണ്ട്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനെതിരെ സ്വീകരിച്ച നടപടികളാണ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. തന്നോട് കളിക്കാൻ നിന്നാൽ വെറുതെ വിടില്ലെന്നാണ് ഗവർണറുടെ മറുപടി.
കേരളത്തിൽ ഗവർണർക്ക് വഴി നടക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന റിപ്പോർട്ട് രാജ്ഭവൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കേരളത്തിൽ ക്രമസമാധാനത്തിന് ഭംഗമുണ്ട് എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതിക്ക് സുരക്ഷ വർധിപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചേക്കും. ഉപരാഷ്ട്രപതി തിരുവനന്തപുരം മാർഇവാനിയോസ് കോളേജിലാണ് എത്തുന്നത്. ഇതും ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. അതു കൊണ്ടു തന്നെ കലാപം ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രമിച്ചേക്കും.
കണ്ണൂർ സംഭവങ്ങളുടെ പേരിൽ സർക്കാർ കൂടുതൽ ആശങ്കാകുലമാണ്. ഉപരാഷ്ട്രപതിക്കെതിരെ ബഹളം ഉണ്ടായാൽ എന്ത് ചെയ്യും എന്ന് സർക്കാരിന് ഒരു രൂപവുമില്ല. ഗവർണറെ മോശമാക്കുന്നതു പോലെ ഉപരാഷ്ട്രപതിയെ മോശമാക്കുമോ എന്ന ഭയം സർക്കാരിനുണ്ട്. ജസ്റ്റിസ് സദാശിവം തീർത്തും മിതവാദിയായിരുന്നു. പക്ഷേ പുതിയ ഗവർണർ അങ്ങനെയല്ല.
കണ്ണൂർ സംഭവത്തിൽ വൈസ് ചാൻസലർക്കാണ് ക്വട്ടേഷൻ വരുന്നത്. കാരണം കണ്ണൂരിൽ നടന്നത് സർക്കാർ പിന്തുണയുള്ള സമരമാണെന്നാണ് എം. ടി രമേശ് അഭിപ്രായപ്പെട്ടത്. കണ്ണൂരിൽ തീർച്ചയായും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. ഗവർണർക്ക് സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ സംരക്ഷണം നൽകാം എന്നാണ് ബി ജെ പി പറയുന്നത്. നിയമത്തെ അനുകൂലിച്ച് സംസാരിച്ചാൽ അതിനെ നേരിടുന്നത് ശരിയാണോ എന്നാണ് കെ. സുരേന്ദ്രൻ ചോദിച്ചത്.
ചരിത്ര കോൺഗ്രസ്സിനെതിരെയും നടപടി ഉണ്ടായേക്കും. ചരിത്ര നിഷേധമാണ് കണ്ണൂരിൽ നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വ്യാജ ചരിത്രമാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























