Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഹോട്ടലിനു തീയിട്ടു വധശ്രമം; ജീവൻ രക്ഷിക്കാൻ ഓടിക്കയറിയത് സിലിണ്ടറിനടുത്തേക്ക്; നാടിനെ നടുക്കിയ കൊലപാതകശ്രമം

29 DECEMBER 2019 11:40 AM IST
മലയാളി വാര്‍ത്ത

കടമുറി ഒഴിയുന്നത് സംബന്ധിച്ച തർക്കം ചെന്നെത്തിയത് കൊലപാതകശ്രമത്തിൽ. കടയുടമ വാടകക്കാരൻ നടത്തുന്ന ഹോട്ടലിനു തീവെക്കുകയായിരുന്നു. പത്തോളംപേർ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടക്കാണ് തീവെപ്പ് നടക്കുന്നത്. ആളുകൾ ഹോട്ടലിനു പുറത്തേക്കു ചിതറിയോടി. . പൊള്ളലേറ്റ വാടകക്കാരൻ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യയെയും (60) ആക്രമണം നടത്തിയ കടയുടമ പൊന്നുംമാക്കൽ ബേബിയെയും (70) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. ബേബിക്കെതിരെ വധശ്രമത്തിനു പൊലീസ്കേസെടുത്തിരിക്കുകയാണ് . ഇന്നലെ രാവിലെ 9ന് കാണക്കാരിയിലെ അപ്പൂസ് ഹോട്ടലിലായിരുന്നു വധശ്രമം നടന്നത്.

കാണക്കാരിയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള കടയിൽ 7 വർഷം മുൻപ് ദേവസ്യ മറ്റൊരു ഹോട്ടൽ നടത്തിയിരുന്നു. വാടകത്തർക്കത്തെത്തുടർന്ന് ഹോട്ടൽ ഒഴിയാൻ ബേബി ദേവസ്യയോട് ആവശ്യപ്പെട്ടു. എന്നാൽ ദേവസ്യ ഇതിനു തയ്യാറായില്ല. താൻ 8 ലക്ഷം രൂപ മുടക്കി ഹോട്ടലിന്റെ നവീകരണം നടത്തിയെന്നും ആ പണം തിരികെ തന്നാൽ മാത്രമേ ഒഴിഞ്ഞു തരൂ എന്നും ദേവസ്യ പറഞ്ഞതായി പോലീസ് പറയുന്നു. ഇതിൽ ബേബി പ്രകോപിതനായിരുന്നു. നാലാഴ്ച മുൻപ് ദേവസ്യ ഈ ഹോട്ടൽ നിർത്തി. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം തുടർന്നു.

ഇതിനിടെയാണ് ദേവസ്യ നടത്തുന്ന ബേബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഹോട്ടലിൽ വച്ച് ഇന്നലെ ആക്രമണം ഉണ്ടായത്. കന്നാസിൽ പെട്രോളുമായി എത്തിയ ബേബി കൗണ്ടറിലിരുന്ന മാനേജർ മായയുടെ കൈയിൽ ഒരു കത്തു കൊടുത്ത ശേഷം പെട്രോൾ അകത്തേക്ക് ഒഴിക്കുകയും തീ വെക്കുകയും ചെയ്തു. ദേഹത്ത് തീപടർന്ന ദേവസ്യ ഓടി അടുക്കളയിൽ കയറി. ഏഴു പാചകവാതക സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഭാഗ്യത്തിനു തീ സിലിണ്ടറുകളിലേക്കു പടർന്നില്ല. ഇത് വലിയ അപകടം വിളിച്ചു വരുത്തുന്നതിൽ നിന്നു രക്ഷിച്ചു. ആളിപ്പടർന്ന തീയിൽ നിന്ന് ദേവസ്യയ്ക്കൊപ്പം ബേബിക്കും പൊള്ളലേറ്റിരുന്നു.

10 മിനിറ്റോളം തീ ആളിക്കത്തിയതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. മായ ഉൾപ്പെടെയുള്ള ആറു ജീവനക്കാർക്കു പരുക്കില്ല. ബേബി ആക്രമണത്തിന് മുൻപ് കൈമാറിയ കത്തു മുഴുവനും കത്തിനശിച്ചു. ഹോട്ടലിലെ ടിവി, ഫ്രിജ്, ഫർണിച്ചർ അടക്കമുള്ള വസ്തുക്കൾ പൂർണമായും അഗ്നിക്കിരയായി. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തി തീയണക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് ബേബി തന്നെ കൊല്ലാൻ ശ്രമിച്ചതായി ദേവസ്യ പൊലീസിന് മൊഴി നൽകി. എന്നാൽ താൻ ആക്രമണം നടത്തിയില്ലെന്നു ബേബിയും പൊലീസിന് മൊഴി നൽകി.

സംഭവശേഷം മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സ്ഥലത്തെത്തിയപ്പോൾ അടുക്കളയിൽ ഉപയോഗിച്ചു കൊണ്ടിരുന്ന സിലിണ്ടറിൽനിന്നുള്ള വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടു. വിവരങ്ങൾ ശേഖരിക്കാനെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഉടൻ തന്നെ സിലിണ്ടർ സമീപത്തെ പറമ്പിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടു തന്നെ വലിയൊരു ദുരന്തം ഒഴിവാക്കാൻ സാധിച്ചു.

രാവിലെ ഏകദേശം ഒൻപതിനായിരുന്നു സംഭവം നടക്കുന്നത്. ഹോട്ടൽ ഉടമ ദേവസ്യയും മായയും കൗണ്ടറിന്റെ മുൻവശത്ത് നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബേബി ഒരു വലിയ കന്നാസുമായി കയറി വന്നു. തുടർന്ന് മായയുടെ നേർക്ക് ചില കടലാസുകൾ ബേബി വച്ച് നീട്ടുകയും പൊലീസ് അന്വേഷിച്ചു വരുമ്പോൾ ഈ കടലാസുകൾ അവർക്കു കൊടുത്തേക്കണമെന്നും മായയോട് നിർദേശിച്ചു. തൊട്ടു പിന്നാലെ ബേബി കന്നാസ് തുറന്ന് ദേവസ്യയുടെ ദേഹത്തേക്കും ഹോട്ടലിന്റെയുള്ളിലേക്കും പെട്രോൾ ഒഴിച്ചു. ബേബി ലൈറ്റർ കൊളുത്തിയപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്നു ശരിക്കും മനസ്സിലാകുന്നത്.താൻ തടയാൻ ശ്രമിച്ചു. തന്റെ കൈയ്ക്കും പൊള്ളലെറ്റു. ദേഹത്തു തീ ആളിപ്പടർന്നതോടെ ദേവസ്യ ഷർട്ട്ഊരിയെറിഞ്ഞു അടുക്കളയിലേക്കു ഓടുകയായിരുന്നു. അപ്പോഴാണ് ബേബി സ്വയം തീയുടെ ഉള്ളിലേക്കിറങ്ങി നിൽക്കുന്ന കാര്യം ശ്രദ്ധയിൽപെടുന്നത്. കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഉടൻ തന്നെ പുറത്തേക്കിറങ്ങിയോടി. അധികം വൈകാതെ ഫയർഫോഴ്സും സ്ഥലത്തെത്തി. ബേബി തനിക്കു നൽകിയ കടലാസ് അതിനിടെ കൈയിൽ നിന്നു താഴെപ്പോയിഎന്നും അതിലെന്താണ് എഴുതിയിരുന്നതെന്നു തനിക്കറിയില്ല  എന്നും മായ സംഭവം വിവരിച്ചുകൊണ്ട് പറയുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (34 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (41 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (47 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (50 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (57 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends