ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി.... രണ്ടു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി. രണ്ടു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ പേരമ്പല്ലൂരിലാണ് സംഭവം നടന്നത്. പെരമ്പലൂരില്‍ സ്വകാര്യ കോളജ് അധ്യാപകരാണ് എംജിആര്‍ നഗര്‍ സ്വദേശിയായ ശരവണനും, അരിയാലൂര്‍ സ്വദേശിനിയായ അന്‍പരശിയും. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുള്ള ഹന്‍സികയും രണ്ടു വയസ്സുള്ള മേഘശ്രീയും.
കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും വഴക്കുണ്ടാക്കുന്നത് നിത്യസംഭവമാണെന്ന് അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുകയും, കടുത്ത വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതോടെ താന്‍ ജീവനൊടുക്കുന്നുവെന്ന് പറഞ്ഞ് അന്‍പരശി കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു.ഉടന്‍തന്നെ അയല്‍ക്കാര്‍ ഓടിയെത്തി അന്‍പരശിയെയും കുട്ടിയെയും കരക്കെടുത്ത് പെരമ്ബലൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി.
എന്നാല്‍ രണ്ടുവയസ്സുകാരി മേഘശ്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ശരവണനെ അറസ്റ്റ് ചെയ്തു. ഭാര്യ അന്‍പരശിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























