പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗത്ത് അപകടമരണം പതിവ്, ഒരു വര്‍ഷത്തിനിടെ മരിച്ചത് 7 വിനോദ സഞ്ചാരികള്‍

കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ കരിയാത്തുംപാറ പാറക്കടവ് ഭാഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 7 ടൂറിസ്റ്റുകളാണ് മുങ്ങി മരിച്ചത്.
ഇന്നലെ പാറക്കടവില്‍ എത്തിയ 10 അംഗ സംഘത്തിലെ 2 വിനോദ സഞ്ചാരികള്‍ മുങ്ങിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പ്രഥമശൂശ്രൂഷ നല്‍കിയെങ്കിലും ഒരാള്‍ മരിച്ചു.
ടൂറിസ്റ്റ് കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ നടപടിയെടുക്കാത്തതാണു പ്രശ്‌നം. ഗൈഡുകളെ നിയമിക്കാത്തതാണു അപകടം വര്‍ധിക്കാന്‍ പ്രധാന കാരണം. കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കണം.
പെരുവണ്ണാമൂഴി ഡാം പ്രദേശം ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമി ആയതിനാല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിനെ അനുവദിക്കുന്നില്ല. സന്നദ്ധ സംഘടന ടൂറിസ്റ്റുകളെ അപകടത്തില്‍ നിന്നു രക്ഷിക്കാന്‍ സംവിധാനം ഒരുക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഡാമില്‍ ജലസേചനത്തിനായി വെള്ളം ശേഖരിക്കാന്‍ ആരംഭിച്ചതിനാല്‍ ജലത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























