Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കരുതലോടെ പോലീസ്... കേരളം പുതുവത്സരത്തിത്തിലേക്ക് കടക്കവേ ഡി.ജെ പാര്‍ട്ടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം; ശക്തമായ നടപടിയുമായി പോലീസും രംഗത്ത്

31 DECEMBER 2019 01:20 PM IST
മലയാളി വാര്‍ത്ത

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വന്‍കിട ഹോട്ടലുകളില്‍ നടക്കുന്ന ഡി.ജെ പാര്‍ട്ടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം.

പുതുവര്‍ഷം പിറക്കാന്‍ പോകുന്നതോടെ ലഹരി മരുന്നുകളുടെ സഹായത്തോടെ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് വന്‍ നഗരങ്ങള്‍ ഉണര്‍ന്നു. പുതുവത്സര രാവില്‍ മാത്രമല്ല ഒരാഴ്ചകൂടി നീണ്ടു നില്‍ക്കുന്ന ഡിജെ പാര്‍ട്ടികളാണ് വന്‍കിട ഹോട്ടലുള്‍ ഒരുക്കിയിരിക്കുന്നത്.

ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചിന്‍ പോലീസ് കമ്മീഷണറേറ്റ് കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ അതീവ മാരകമായ 38 എക്സ്റ്റസി പില്‍സും 5 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇത്തരം ഗുളികകളെ ഡോങ്കിയെന്നും, യുവതീയുവാക്കളുടെയും, കമിതാക്കളുടെയും ലഹരിയായതുകൊണ്ട് ഇതിനെ ലവ്പില്‍ എന്നും അറിയപ്പെടുന്നു.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വിദ്യാര്‍ത്ഥികളും ഐ. ടി ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളും പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

ബാംഗ്ലൂര്‍ വൈറ്റ് സിറ്റി ലേഔട്ടില്‍ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂര്‍ കുരിക്കല്‍ വീട്ടില്‍ നൗഫല്‍ (22) എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ സ്വദേശി നൗഫലും ഡി.ജെപാര്‍ട്ടിയുടെ കോഡിനേറ്റര്‍മാരാണ്. ഇവര്‍ ബാംഗ്ലൂരിലെ ലഹരി മാഫിയ ബന്ധങ്ങള്‍ ഉപയോഗിച്ച് ലഹരി മരുന്നുകള്‍ ശേഖരിച്ച് കേരളത്തില്‍ ഡി ജെ പാര്‍ട്ടികളിലും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു.

കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായവര്‍. അഭയ് രാജിനെ SCAR FACE എന്നും നൗഫലിനെ ALIE HOOK എന്നീ പേരുകളിലാണ് പാര്‍ട്ടികളില്‍ അറിയപ്പെട്ടിരുന്നത്. പാര്‍ട്ടികള്‍ സംഘടിപ്പിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വിറ്റഴിക്കകയായിരുന്നു ഇവരുടെ ലക്ഷ്യം.പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നുഉഖ പാര്‍ട്ടികള്‍.

ഡിസംബര്‍ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ ഇവര്‍ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നു. അതിനായി എത്തിച്ച മയക്കുമരുന്നുകള്‍ സഹിതം പാര്‍ട്ടിക്കുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് പിടിയിലായത്.

അതിനിടെ 3 വര്‍ഷത്തിനിടെ 627 മയക്കുമരുന്ന് കേസുകള്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേരള പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ യുവജനങ്ങളില്‍ 31 ശതമാനം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പോലീസ് ഹൈക്കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്. 2020 പിറക്കുമ്പോള്‍ കേരളത്തിലെ പുതിയ തലമുറ മയക്കുമരുന്ന് മാഫിയയുടെ കൈയിലാണെന്നതാണ് പുതിയവിവരം. ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ അവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends