സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും സ്ത്രീ സൗഹൃദ ഇ-.ടോയ്‌ലെറ്റുകൾ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും സ്ത്രീ സൗഹൃദ ഇ-ടോയ്‌ലെറ്റുകൾ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള വിശദമായ പദ്ധതി താമസിയാതെ തയ്യാറാക്കും. യാത്രക്കാര്‍ക്കും ഇവ ഉപയോഗിക്കാം. രണ്ട് ജോഡി ടോയ്‌ലെറ്റാകും നിര്‍മിക്കുക. ഇതില്‍ ഒരെണ്ണം സ്ത്രീ സൗഹൃദ ടോയ്‌ലെറ്റാകും. ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് ജയില്‍ വകുപ്പ് ആരംഭിക്കുന്ന പെട്രോള്‍ പമ്പുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് പൂജപ്പുരയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജയില്‍ അന്തേവാസികളുടെ മനഃപരിവര്‍ത്തനത്തിന് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ശിക്ഷാ കാലാവധി കഴിയുന്നവര്‍ക്ക് നാട്ടില്‍ സ്വന്തമായി തൊഴില്‍ ചെയ്ത് ജീവിക്കുന്നതിന് പ്രാപ്തമാക്കുന്നതാണ് ഇത്തരം തൊഴില്‍ പരിശീലനങ്ങള്‍. സംസ്ഥാനത്ത് പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ചീമേനി തുറന്ന ജയില്‍ എന്നിവയോടനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കായി പെട്രോള്‍ പമ്പ് നിര്‍മിക്കുന്നത്.
"
https://www.facebook.com/Malayalivartha
























