നിവേദും റഹിമും കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി!

അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം കൊച്ചി സ്വദേശി നിവേദും ആലപ്പുഴ സ്വദേശി റഹിമും ബെംഗളൂരുവിലെ ചിന്നപനഹള്ളി ലേക്കില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വിവാഹിതരായി. ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാശ്ചാത്യ രീതിയിലുള്ള വിവാഹചടങ്ങിലൂടെ നിവേദും റഹിമും അങ്ങനെ കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി. പരസ്പരം മോതിരം അണിയിച്ചശേഷം ചുംബനം നല്‍കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. നീല നിറത്തിലുള്ള ഷെര്‍വാണി ആയിരുന്നു ഇരുവരുടെയും വേഷം.
കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു-നികേഷ് എന്നിവരുടെ വിവാഹത്തില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ 5-ന് ആണ് വിവാഹിതരാകുന്ന വിവരം ഫെയ്‌സ്ബുക്കിലൂടെ നിവേദ് പങ്കുവച്ചത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററാണ് നിവേദ്. റഹിം യുഎഈയില്‍ ടെലിഫോണ്‍ എന്‍ജിനീയറാണ്. പിന്നീട് പ്രീവെഡ്ഡിങ് ഷൂട്ടും പങ്കുവച്ചു.
എല്ലാവരേയും അറിയിച്ച്, മെഹന്ദിയും ഹല്‍ദിയും ഉള്‍പ്പടെയുള്ള ചടങ്ങുകളോടെയാണ് വിവാഹം നടത്തുകയെന്നും നിവേദ് വ്യക്തമാക്കിയിരുന്നു. വിവാഹിതനാകുന്നു എന്ന നിവേദിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha
























