'നിങ്ങള്‍ ഞങ്ങളുടെ ജീവനെടുത്തോളൂ, ഞങ്ങള്‍ ഭരണഘടന വിട്ടുതരാന്‍ തയ്യാറല്ല'; നിയമസഭയില്‍ നിലപാട് ആവർത്തിച്ച് എ.എന്‍ ഷംസീര്‍..!

നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ നാം എതിര്‍ക്കേണ്ടത് മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരെ കൂട്ടുപിടിച്ചല്ലെന്നും മഹിതമായ മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടായിരിക്കണമെന്നും എ.എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടത് .
ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരുമായി യോജിപ്പിച്ച് എതിര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ അത് ആര്‍.എസ്.എസിനും സംഘപരിവാറിനുമാണ് ഗുണകരമാകുകയെന്നും ഷംസീര്‍ പറഞ്ഞു. ഇവിടെ രാഷ്ട്രത്തെ ഒറ്റുകൊടുത്തവര്‍ ആരാണ്? അന്തമാനിലെ പോര്‍ട്ട്‌ബ്ലെയര്‍ സെല്ലുലാര്‍ ജയിലില്‍ മാപ്പെഴുതിയ സവര്‍ക്കര്‍ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ?
രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രമുള്ള ആര്‍.എസ്.എസിന് എങ്ങനെയാണ് ഈ രാജ്യത്തെ മുസ്‌ലീങ്ങളോടും മറ്റ് മതസ്ഥരോടും നിങ്ങള്‍ പൗരത്വം തെളിയിക്കണമെന്നും പൗരത്വ രേഖ ഹാജരാക്കണമെന്നും പറയാന്‍ ധൈര്യം ലഭിച്ചത്? ഞങ്ങള്‍ നരേന്ദ്ര മോദിയോടും ആളുകളോടും പറയുന്നത് നിങ്ങള്‍ നിങ്ങളുടെ ബിരുദ രേഖ ഹാജരാക്കൂ അതിന് ശേഷം ഞങ്ങളുടെ പൗരത്വ രേഖ ഹാജരാക്കണം എന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെടാം.
മോദിയേയും അമിത് ഷായേയും പോലെ അപക്വമതികളായ രാഷ്ട്രീയ നേതൃത്വം ചിന്തിക്കേണ്ടത്, നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ഈ ലോകത്തെ മറ്റ് രാഷ്ട്രത്തലവന്‍മാര്‍ ചിന്തിച്ചാല്‍ എന്താവും അവിടെയുള്ള ഹിന്ദു സഹോദരന്‍മാരുടെ ഗതി? ഇവിടുത്തെ മുസ്‌ലീങ്ങളും മറ്റ് മതസ്ഥരും ഇന്ത്യ വിട്ടുപോകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതുപോലെ മറ്റ് ലോക രാഷ്ട്രങ്ങളിലെ തലവന്‍മാരും ആവശ്യപ്പെട്ടാല്‍ എന്തുചെയ്യും? നേപ്പാള്‍ മാത്രമാണ് ഹിന്ദുരാഷ്ട്രമായിട്ടുള്ളത്. ഇന്ത്യക്കാര്‍ ഏതെല്ലാം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അവിടുത്തെ ഭരണകൂടമെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അവരുടെയെല്ലാം ഗതിയെന്താകുമെന്ന് നിങ്ങള്‍ ചിന്തിച്ചോ? ഇങ്ങനെ ബിജെപി ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുകയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ.
https://www.facebook.com/Malayalivartha
























