സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരിൽ വെള്ളത്തിനടിയിൽ വെച്ച് പീഡനം ...കരയിൽ വെച്ചല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് വർക്കല പോലീസ് ... നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കേരളം വിനോദസഞ്ചാരിയായ വനിതയോട് ചെയ്തത്

സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരിൽ വെള്ളത്തിനടിയിൽ വെച്ച് പീഡനം ...കരയിൽ വെച്ചല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് വർക്കല പോലീസ് ... നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കേരളം വിനോദസഞ്ചാരിയായ വനിതയോട് ചെയ്തത്
സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരിൽ വെള്ളത്തിനടിയിൽ വെച്ച് പരിശീലകൻ പീഡിപ്പിച്ചെന്ന് പരാതി . വര്‍ക്കല ബീച്ചില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പക്ഷെ പോലീസ് കയ്യും കെട്ടി നിന്നു . പീഡനം നടന്നത് കരയിൽ വെച്ചല്ലാത്തതിനാൽ നടപടി എടുക്കാൻ ആവില്ലെന്നായിരുന്നു പോലീസ് നിലപാട്. വര്‍ക്കല പോലീസ് ആണ് വിചിത്രമായ ഈ വാദം ഉന്നയിച്ചത് .
തീരദേശ പൊലീസിനോട് പരാതിപ്പെടണം എന്ന് പറഞ്ഞെങ്കിലും അതിനാവശ്യമായ നിയമ സഹായമുൾപ്പടെ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആണ് പരാതി . പോരാത്തതിന് മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാന്‍ തയാറായില്ല. അയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനമുണ്ടെന്ന കാര്യം പറഞ്ഞാണത്രെ കേസെടുക്കാതിരുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറയുന്നു. നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കാന്‍ പൊലീസ് തയാറാവാത്തത്.
വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുള്ളതിനാല്‍ തിരക്കുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യുവതി മടങ്ങിപ്പോകുകയായിരുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് ‘വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നുമുള്ള മറുപടിയാണ് പോലീസ് നല്‍കിയത്. രണ്ട് മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ദുഖകരമാണെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha
























