Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കവിയൂർ പീഡനക്കേസ്: പീഢനത്തിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളണോ സ്വീകരിക്കണമോയെന്ന് സിബിഐ കോടതി നാളെ വിധി പറയും; ശ്രീകുമാരി ഹൈക്കാടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിൽ പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്ന് സി ബി ഐ കോടതി

31 DECEMBER 2019 01:13 PM IST
മലയാളി വാര്‍ത്ത

കവിയൂർ പീഡനക്കേസിൽ പീഢനത്തിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞ് തുടരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കണമോ അല്ലാത്തപക്ഷം റിപ്പോർട്ട് സ്വീകരിച്ച് തുടരന്വേഷണം അവസാനിപ്പിക്കണമോയെന്ന കാര്യത്തിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധിപ്രഖ്യാപിക്കും.. റിപ്പോർട്ട് സ്വീകരിക്കുന്ന പക്ഷം നിലവിൽ നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന സി ബി ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഏക പ്രതിയായ കിളിരൂർ പീഡന കേസിലെ പ്രതി ലതാനായരെ മാത്രം വച്ച് കോടതി വിചാരണ ആരംഭിക്കും. ഫെബ്രുവരി 20 ന് ലതാനായർ ഹാജരാകാൻ സിബിഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു.

നാലാം തുടരന്വേഷണ റിപ്പോർട്ടിനെതിരെയുള്ള മരണപ്പെട്ട നമ്പൂതിരിയുടെ സഹോദരൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേ സി ബി ഐ കോടതി ശ്രീകുമാരി എന്ന പെൺകുട്ടി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതിൽ പേരു വിവരം പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്നും സിബിഐയോട് ചോദിച്ചിരുന്നു. 2014ൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി ശ്രീലേഖക്ക് അന്വേഷണത്തിനായി ഹൈക്കോടതി രജിസ്ട്രാർ മുഖേന കൈമാറിയ ആ കത്ത് എന്തു കൊണ്ടാണ് സി ബി ഐ കേരളാ പോലീസിൽ നിന്ന് ഏറ്റെടുക്കാത്തതെന്നും ജഡ്ജി സനിൽകുമാർ ചോദിച്ചു. സിബിഐയുടെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അനന്തകൃഷ്ണനോട് ഇക്കാര്യം ഉടൻ ചർച്ച ചെയ്ത് കോടതിയിൽ അറിയിക്കാനും പ്രോസിക്യൂട്ടർ മനോജ് കുമാറിനോട് കോടതി നിർദേശിച്ചു.
കവിയൂർ പീഡനക്കേസിൽ സിബിഐയുടെ നാലാം അന്തിമ റിപ്പോർട്ട് സ്വീകരിക്കണമോ അതോ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടണമോയെന്ന കാര്യം പരിഗണിക്കവേയാണ് കോടതിയിൽ നിന്ന് സിബിഐയുടെ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള ചോദ്യമുയർന്നത്.
തുടരന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവിന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം മാഗസിൻ പത്രാധിപർ നന്ദകുമാറുമാണ് സി ബി ഐ കോടതിയെ സമീപിച്ചത്.

പാൽക്കഞ്ഞിയിൽ വിഷം കലക്കി പത്തനംതിട്ട ചുമത്ര ഭഗവതി ക്ഷേത്ര മേൽ ശാന്തിയടക്കമുള്ള അഞ്ചംഗ നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാൽക്കഞ്ഞി പാത്രം , വിഷക്കുപ്പി എന്നിവയിലെ വിരലടയാളം സി ബി ഐ എടുത്ത് പരിശോധന നടത്താത്തതിനെ ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തു. നാലാം തുടരന്വേഷണ റിപ്പോർട്ട് പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് നിറച്ച പോലെയാണ് സി ബി ഐ ചെയ്തിരിക്കുന്നത്. പിതാവ് ഫാനിൽ തൂങ്ങിയ നിലയിലും മറ്റുള്ളവർ താഴെ കട്ടിലിലും മറ്റുമായി കിടക്കുന്ന നിലയിലുമാണ്. രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെരിച്ചതായി കാണപ്പെടുന്ന പാടുകൾ ലോക്കൽ പോലീസും സിബിഐയും ശാസ്ത്രീയ പരിശോധന നടത്തിയില്ല. നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഓടിട്ട വീടിന്റെ ഫോട്ടോ നന്ദകുമാർ കോടതിയിൽ ഹാജരാക്കി.

കൂട്ടമരണത്തിന് 72 മണിക്കൂറിനകം വച്ച് വീടിന്റെ വാതിലുകൾ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നതിനാൽ ബാഹ്യശക്തികൾ മരണത്തിന് പിന്നിലില്ലെന്നും ആത്മഹത്യയാണെന്നും സി ബി ഐ പറയുന്നു. എന്നാൽ ഗുണ്ടകൾക്ക് ഓടിളക്കി അകത്ത് പ്രവേശിച്ച് കൃത്യം നിർവ്വഹിച്ച ശേഷം വന്ന വഴിയേ തിരികെ പ്പോകാനുള്ള സാധ്യത സിബി ഐ പരിശോധിച്ചില്ല. നമ്പൂതിരി കുടുംബം പാൽ കഞ്ഞിയിൽ കലക്കിക്കുടിച്ചതായ വിഷം മാരകമായതാണ്.അതിന്റെ ചെറിയ ഒരംശം കഴിച്ചയുടൻ മോഹാലസ്യപ്പെട്ടു വീഴുമെന്ന് കമ്പനി ഇൻറർനെറ്റിൽ ചെയ്ത പ്രോസ്പെക്റ്റസ് പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നതായും ഹർജിക്കാർ വാദിച്ചു.ഇത് സാധൂകരിക്കുന്ന കീടനാശിനി വിദഗ്ധ അസി.ഡയറക്ടർ റാഹിലയുടെ റിപ്പോർട്ട് സി ബി ഐ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ ഹാജരാക്കിയത് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മാരക വിഷം ചേർത്ത് പാൽക്കഞ്ഞി സ്വയമേവ കുടിച്ചാൽ ഉടൻ മോഹാലസ്യപ്പെടുന്ന സാഹചര്യത്തിൽ എങ്ങനെ ഗൃഹനാഥന് ഫാനിൽ തൂങ്ങാനും അതിന് മുമ്പ് സ്വന്തം ചോരയിലുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തു ഞെരിക്കുവാനും സാധിക്കുക എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.
കൂടാതെ അനഘയും പിതാവും വെവ്വേറെ എഴുതിയതായ രണ്ട് ആത്മഹത്യാ കുറിപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് ലോക്കൽ പോലീസ് കണ്ടെടുത്തതായി കാണിച്ച് കുമരകം പോലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. അനഘ എഴുതിയതായ കത്തിൽ പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. അന്യ ജാതി,മതസ്ഥരല്ലാതെ നമ്പൂതിരി കുടുംബത്തിലെ ഒരാളുപോലും പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്യാറില്ല. കൂടാതെ അനഘ '' സ്റ്റേഷൻ '' എന്ന പദം ഉപയോഗിച്ചതായി കാണുന്നു. ഈ വാക്ക് പോലീസുകാർ ഉപയോഗിക്കുന്ന പദമാണ്. മരണത്തിന് രണ്ടു ദിവസം മുമ്പ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ പിതാവ് നാരായണൻ നമ്പൂതിരിയെ വിളിപ്പിച്ച് ലതാനായരെ ഒളിവിൽ പാർക്കാൻ
വീട്ടിൽ അഭയം കൊടുത്തതിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. ആ സമയം മകൾ അനഘയെ ലതാനായർ പോലീസ് ഉന്നതരടക്കം ആർക്കൊക്കെ കാഴ്ചവച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കുമരകം പോലീസ് ആരോപിക്കുന്ന കൂട്ട ആത്മഹത്യ സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ സി ഐ സുരേഷ് കുമാറടക്കമുള്ള പോലീസിന്റെ പങ്കും സി ബി ഐ അന്വേഷിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends