പ്രായപൂർത്തിയാവാത്ത കാലം മുതൽ തുടങ്ങിയ പീഡനം ..ഒടുവിൽ പെൺകുട്ടി പോലീസിനോട് തുറന്നു പറ ഞ്ഞപ്പോൾ പിടിയിലായത്പെൺകുട്ടിയുടെ അച്ഛനാകാൻ പ്രായമുള്ള ഞീഴൂരിലെ ബിജെപി നേതാവ് ...പീഡനത്തിന് പുറമെ ചിത്രങ്ങളും പ്രചരിപ്പിച്ചു... സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേയും പോലീസ് കേസ്

പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരും സന്നദ്ധസംഘങ്ങളും മുന്നോട്ട് പോകുമ്പോൾ അതിനോട് സഹകരിക്കേണ്ടവർ തന്നെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. ഞീഴൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അവളുടെ അച്ഛനാകാൻ പ്രായമുള്ള ബി ജെ പി നേതാവാണ് .. ബിജെപി ഞീഴൂർ മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശ് (58) നെ ആണ് ഇന്നലെ രാത്രിയിൽ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിനെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
പ്രായപൂർത്തി ആകുന്നതിനു മുൻപ് തന്നെ പെൺകുട്ടിയെ പ്രതി പതിവായി പീഡിപ്പിച്ചിരുന്നു. ഇതിനു പുറമെ ദൃശ്യങ്ങൾ സമൂഹ മാധ്യമംങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതായി പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പോലീസ് സംഘത്തിന് പെണ്‍കുട്ടി നൽകിയെ മൊഴിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2017 മുതൽ പ്രതിയുടെ പീഡനം ആരംഭിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
പോക്സോ, ഐറ്റി ആക്ടുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെത് ഉൾപ്പെടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സിഐ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും സിഐ പറഞ്ഞു.
https://www.facebook.com/Malayalivartha
























