ഭര്‍ത്താവിന്റെ സ്‌കൂട്ടറിനു പിന്നിലിരുന്ന് സഞ്ചരിച്ച സ്‌കൂള്‍ അധ്യാപിക ബസിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു, തിരുവനന്തപുരത്ത് അമ്മയെ കണ്ട് മടങ്ങവേയാണ് ദാരുണാന്ത്യമുണ്ടായത്

ഭര്‍ത്താവിന്റെ സ്‌കൂട്ടറിനു പിന്നിലിരുന്ന് സഞ്ചരിച്ച സ്‌കൂള്‍ അധ്യാപിക ബസിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു. കരമന-കളിയിക്കാവിള ദേശീയപാതയില്‍ പാപ്പനംകോട് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ തക്കല മണലിക്കര ചെമ്പരത്തിവിള വഴിക്കലമ്പാട് 21ന53 ഗോകുലത്തില്‍ കെ.കുമാരി ലൈല(52) യാണു മരിച്ചത്. തിരുവട്ടാര്‍ അരുണാചലം സ്‌കൂളിലെ അധ്യാപികയാണ്.
അപകടത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ് ഭര്‍ത്താവ് എസ്.ആര്‍. പ്രേംനാഥ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 12.30 മണിയോടെ നെയ്യാറ്റിന്‍കര ഭാഗത്തേക്കു പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.അടിയില്‍പ്പെട്ട സ്‌കൂട്ടറുമായി കുറച്ചു ദൂരം നീങ്ങിയശേഷമാണ് ബസ് നിന്നത്. തിരുവനന്തപുരത്തുള്ള അമ്മയെ സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഏക മകന്‍ ഗോകുലിന്റെ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പാണ് അപകടം. നവംബര്‍ മൂന്നിനായിരുന്നു വിവാഹം. മരുമകള്‍: പി.എല്‍.ദീപിക. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
" f
https://www.facebook.com/Malayalivartha
























