നിയമസഭയിൽ രാജഗോപാലിന് അമളി പറ്റി; പട്ടികജാതി പട്ടികവര്‍ഗ സംവരണം ദീര്ഘിപ്പിച്ച കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്ന പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍

നിയമസഭയിൽ ബിജെപി എംഎല്‍എ ഓ രാജഗോപാലിന് അമളി. പട്ടികജാതി പട്ടികവര്‍ഗ സംവരണം ദീര്ഘിപ്പിച്ച കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്ന പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് രാജഗോപാലിന് അബദ്ധം സംഭവിച്ചത്. സഭാ നടപടികളുടെ തുടക്കത്തില്‍ തന്നെ എതിര്‍പ്പുമായി മുന്നോട്ട് വന്നതാണ് രാജഗോപാലിന് അബദ്ധം സംഭവിക്കാന്‍ ഇടയാക്കിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ എതിര്‍പ്പുമായി രാജഗോപാല്‍ എഴുന്നേല്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്ബോള്‍, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നതാണ് തന്റെ അഭിപ്രായമെന്ന് രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കര്‍ സ്റ്റാറ്റ്യൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടിനല്‍കാനുള്ള പ്രമേയമായിരുന്നു. ഈ വിഷയത്തോട് രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിര്‍പ്പില്ലായിരുന്നു. ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും അനുകൂലിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സഭ ഇത് ഐക്യകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രമേയം പാസാക്കി.
https://www.facebook.com/Malayalivartha
























