കലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പി; രണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിട്ടുണ്ട്; നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ഒ.രാജഗോപാല്‍ എം.എല്‍.എ

നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത്. നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഒ.രാജഗോപാല്‍ പ്രതികരിച്ചു.
രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാകരുത് പൗരത്വ നിയമം ഭേദഗതി പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അല്ലാതെ രാജ്യത്തിന്റെ നന്മയ്ക്കല്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത്. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. രാഷ്ട്രീയത്തിലെ താല്‍ക്കാലിക ലാഭം നോക്കി ചിലര്‍ അര്‍ഥ സത്യങ്ങള്‍ പറയാറുണ്ട്. പക്ഷേ രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഗൗരവമായി ചിന്തിക്കണം. ഇന്നമതക്കാരേ രാജ്യത്ത് പാടുള്ളൂ എന്ന് ആരും പറഞ്ഞിട്ടില്ല.
ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുസ്‌ലിംകള്‍ക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് ഈ വിമര്‍ശകര്‍ ഓര്‍ക്കണം. ജാതിക്കും മതത്തിനും അതീതമായി നാട്ടില്‍ ജീവിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം പൗരന്‍മാരാണ്. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രമേയം പാസാക്കാനുള്ള തീരുമാനത്തിനെതിരെ സഭ ചേര്‍ന്ന ഉടന്‍ തന്നെ രാജഗോപാല്‍ പ്രതിഷേധിച്ചു. നിയമസഭയിൽ ബിജെപി എംഎല്‍എ ഓ രാജഗോപാലിന് അപ്പോൾ താനെന്ന അമളി പറ്റി. പട്ടികജാതി പട്ടികവര്‍ഗ സംവരണം ദീര്ഘിപ്പിച്ച കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്ന പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് രാജഗോപാലിന് അബദ്ധം സംഭവിച്ചത്.
എന്നാല്‍ ആദ്യം പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്നും പൗരത്വഭേദഗതിക്കെതിരെ രാജഗോപാല്‍ പ്രതിഷേധം തുടര്‍ന്നതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. പ്രമേയം അതരിപ്പിക്കും മുമ്പുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം തെറ്റിദ്ധരിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പിന്നീട് പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചപ്പോഴും ഒ.രാജഗോപാല്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമം മുസ് ലിങ്ങള്‍ക്കെതിരെയല്ല. അങ്ങനെ ആക്കി തീര്‍ക്കാനാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രമേയത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ച് പാസാക്കിയപ്പോള്‍ ഒ.രാജഗോപാല്‍ മാത്രമാണ് എതിര്‍ത്തത്. നേരത്തെ എന്‍ഡിഎക്കൊപ്പമായിരുന്ന പി.സി.ജോര്‍ജ് പ്രമേയത്തെ പിന്തുണച്ചു. നിയത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























