ജസ്റ്റിസ് ഹേമ കമ്മീഷന്‍ മലയാളസിനിമാ രംഗത്തെ പലരതം ചൂഷണങ്ങളെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം നടിമാരെയും നടന്‍മാരെയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിന്റെ ഓഡിയോ, വീഡിയോ ക്ലീപ്പുകളും ഉണ്ടെന്ന് സൂചന

ജസ്റ്റിസ് ഹേമ കമ്മീഷന്‍ മലയാളസിനിമാ രംഗത്തെ പലരതം ചൂഷണങ്ങളെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം നടിമാരെയും നടന്‍മാരെയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിന്റെ ഓഡിയോ, വീഡിയോ ക്ലീപ്പുകളും ഉണ്ടെന്ന് സൂചന. സര്‍ക്കാരിലെ ചില ഉന്നതരും മാധ്യമപ്രവര്‍ത്തകരും ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇക്കാര്യം പങ്കുവച്ചതോടെ ഇക്കാര്യം ആധികാരികമാണോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത നടിമാരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തേണ്ടിവരുമെന്നും പറയുന്നു. പല നടിമാരും ഭയന്ന് കാര്യങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്നപ്പോള്‍ വിമന്‍ ഇന്‍ കളക്ടീവിലെ ചിലരും മറ്റ് ചില നടിമാരുമാണ് മൊഴി നല്‍കിയതെന്ന് അറിയുന്നു. ലൈംഗികത ആവശ്യപ്പെട്ട് അയച്ച മെസ്സേജുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തക ബീനാ പോള്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അവ കമ്മീഷന് മുന്നില്‍ ഹാജരാക്കിയെങ്കില്‍ പണികിട്ടുമെന്ന് ഉറപ്പാണ്.
13 വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടി രാത്രി തന്റെ മുറിയില്‍ ഓടിക്കയറി അഭയംപ്രാപിച്ചിട്ടുണ്ടെന്ന് നടി രേവതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് എടുക്കണമെന്നും ഇക്കാര്യം മറച്ചുവെച്ച രേവതിയെ അടക്കം പ്രതിചേര്‍ക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവത്തിന് പിന്നിലുള്ള നടന്‍ രേവതിയുടെ സുഹൃത്തായ സംവിധായകന്‍ വഴി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്ന് സിനിമയിലുള്ള പലരും പറയുന്നു. മുതിര്‍ന്ന ചില നടിമാരടക്കം പുതിയ നടിമാരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിന് നേതൃത്വം നല്‍കുന്നതായും ആക്ഷേപമുണ്ട്. ഇതേച്ചൊല്ലി കൊച്ചിയിലെ ഒരു ഹോട്ടലില്‍ രണ്ട് നടിമാര്‍ തമ്മില്‍ അടികൂടിയ സംഭവം മലയാള സിനിമയില്‍ അങ്ങാടിപ്പാട്ടാണ്. ഇത്തരം സംഭവങ്ങള്‍ ആധികാരികമായി തെളിയിക്കാനാകില്ലെന്നും ആരെങ്കിലും കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയാല്‍ വിനയാകും.
സെറ്റുകളില്‍ വെച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്ന, കോമഡി, വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന രണ്ട് മുന്‍നായക നടന്‍മാരെ കുറിച്ച് പലരും പലരോടും പരാതി പറഞ്ഞിട്ടുണ്ട്. അമ്മയിലോ, മറ്റ് സംഘടനകളിലോ ഇവര്‍ പരാതി നല്‍കിയിട്ടില്ല. അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നാണിതെന്ന് എല്ലാവര്‍ക്കും അറിയാം. ഭൂരിപക്ഷം സെറ്റുകളിലും നടിമാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം പോലും ഇല്ലായിരുന്നു. നടി പാര്‍വതി തിരുവോത്ത് ഇക്കാര്യം അമ്മയുടെ യോഗത്തില്‍ ഉന്നയിച്ചതോടെയാണ് അതിന് പരിഹാരമായത്. രണ്ട് വര്‍ഷം മുമ്പ് സൂപ്പര്‍ഹിറ്റായ യുവതാരങ്ങളുടെ സിനിമയുടെ ചിത്രീകരണത്തിനിടെ രാത്രി യുവനടന്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന യുവനടിയുടെ മുറിയുടെ വാതിലില്‍ മുട്ടി ബഹളം വച്ചിരുന്നു. വാതില്‍ തുറക്കാതിരുന്ന നടി അടുത്ത ദിവസം രാവിലെ ലൊക്കേഷനില്‍ വെച്ച് നടനെ ചീത്തവിളിച്ചു. ആ സിനിമയില്‍ തന്നെയുള്ള മറ്റൊരു നടിയെ യുവതാരം പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.
നടിമാര്‍ക്കും സഹനടന്‍മാരുടെ വേഷം ചെയ്യുന്നവര്‍ക്കും കൃത്യമായും അര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കാതിരിക്കുന്നതും മലയാള സിനിമയില്‍ പതിവാണ്. വര്‍ഷങ്ങളായി ലഭിച്ച വണ്ടിച്ചെക്കുകള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് നടന്‍ മാമുക്കോയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നടന്‍ ദിലീപ് ഗതികെട്ടാണ് നിര്‍മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെ മുമ്പ് ചെക്ക് കേസ് നല്‍കിയത്. അതിന് ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അന്ന് നടന്നു. നടി മഞ്ജുവാര്യരെ വിവാഹം കഴിച്ചപ്പോഴും ദിലീപിനെ മലയാളസിനിമയില്‍ നിന്ന് ഔട്ടാക്കാന്‍ പലരും നോക്കി. പുതുമുഖ സംവിധായകര്‍ക്കും സഹസംവിധായകര്‍ക്കും പ്രതിഫലം നല്‍കാതിരിക്കുക എന്നത് ഇന്‍ഡസ്ട്രിയിലെ അലിഖിത നിയമമാണ്. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രത്യേകിച്ച് സര്‍ക്കാരിനൊപ്പം നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ നില്‍ക്കുമ്പോള്‍ നീതി ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം.
https://www.facebook.com/Malayalivartha
























