എസ്‌റ്റേറ്റ് പൂപ്പാറയിലെ ശാന്തന്‍പാറ പഞ്ചായത്ത് എല്‍പി സ്‌കൂളിന്റെ മിനി ബസ് അപകടത്തില്‍പ്പെട്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടുകാര്‍ പകച്ച് നിന്നു, സ്‌കൂളിന്റെ ഗേറ്റിന് അടുത്ത് ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ജയകുമാര്‍ ഓഫിസിലേക്ക് പോയ ശേഷമാണ് അപകടം നടന്നത്.

അലക്ഷ്യമായി വാഹനം കൈകാര്യം ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ട് ഓടിക്കുകയും ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ഇടുക്കി രാജകുമാരിയിലുണ്ടായ സംഭവം നാട്ടുകാരെ മുള്‍മുനയിലാക്കി. എസ്‌റ്റേറ്റ് പൂപ്പാറയിലെ ശാന്തന്‍പാറ പഞ്ചായത്ത് എല്‍പി സ്‌കൂളിന്റെ മിനി ബസ് അപകടത്തില്‍പ്പെട്ടതോടെയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടുകാര്‍ പകച്ച് നിന്നത്. സ്‌കൂളിന്റെ ഗേറ്റിന് അടുത്ത് ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ജയകുമാര്‍ ഓഫിസിലേക്ക് പോയ ശേഷമാണ് അപകടം നടന്നത്. ഇത് സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും ഭയപ്പെടുത്തി. ഡ്രൈവര്‍ ബസ് നിര്‍ത്തി പോയ ശേഷം വിദ്യാര്‍ത്ഥികളിലാരോ കളിച്ച് എഞ്ചിന്‍ ഗിയര്‍ മാറ്റി. അതോടെ ന്യൂട്ടറിലായ ബസ് മുന്നോട്ട് നീങ്ങി. കണ്ട് നിന്ന മറ്റ് വിദ്യാര്‍ത്ഥികളും നാട്ടുകാരില്‍ ചിലരും ഒച്ചവെച്ച് ബഹളം വെച്ചതോടെ ഡ്രൈവര്‍ ഓടിയെത്തി. അതോടെ ആശങ്ക ഇരട്ടിയായി.
മുന്നോട്ട് നീങ്ങിയ ബസ് തൊട്ടടുത്തുള്ള വീടിന്റെ ഭിത്തിയില്‍ ഇടിച്ച് നിന്നതോടെ നാട്ടുകാരും ഡ്രൈവറും ഓടിയടുത്തു. ബസില്‍ 10 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ബസ് ഇടിച്ച് നിന്ന വീടിന് മുന്നില്‍ രണ്ട് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അതോടെ വലിയ ഒച്ചപ്പാടും ബഹളവുമായി. എല്ലാവരും ഓടിക്കൂടിയെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചില്ല. നാട്ടുകാരില്‍ ചിലര്‍ ഡ്രൈവറെ വഴക്ക് പറഞ്ഞു. കുട്ടികളുമായി പോകുന്ന വാഹനം അലക്ഷ്യമായി കൈകാര്യം ചെയ്തത് ശരിയായില്ലെന്നായിരുന്നു അവരുടെ പരാതി. വിദ്യാര്‍ത്ഥികളിലാരോ ഗിയര്‍ മാറ്റിയത് കൊണ്ടാണ് ബസ് മുന്നോട്ട് നീങ്ങിയതെന്ന് ഡ്രൈവര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ പലരും തയ്യാറായില്ല. കുട്ടികള്‍ ഗിയര്‍ മാറ്റിയാലും വണ്ടി മുന്നോട്ട് എടുക്കാത്ത രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യണമായിരുന്നെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.
റോഡിന്റെ മറുഭാഗത്തുള്ള ഹനീഫയുടെ വീടിനു നേരെയാണു ബസ് നീങ്ങിയത്. കൊച്ചുമക്കളായ സാമയും (6), അല്‍ അമീന്‍നും അപ്പോള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് ഹനീഫ പറയുന്നു. ബസ് മുന്നോട്ട് വരുന്നത് കണ്ട താന്‍ വാതില്‍ക്കല്‍ നിന്ന് ഓടി മുറ്റത്തെത്തി കൊച്ചുമക്കളെയും കൊണ്ട് വീട്ടിനുള്ളിലേക്ക് ഓടിമാറുകയായിരുന്നെന്നും പറഞ്ഞു. ശബ്ദം കേട്ട് നോക്കിയപ്പോള്‍ ബസ് മതിലില്‍ ഇടിച്ച് നില്‍ക്കുന്നതാണ് കണ്ടത്. ബസിന്റെ മുന്‍വശം പാതി തകര്‍ന്നു. അപ്പോഴും വിദ്യാര്‍ത്ഥികള്‍ കരയുന്നുണ്ടായിരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ബസിന്റെ ഇടിയുടെ ആഘാതത്തില്‍ ഹനീഫയുടെ വീടിന്റെ ഭിത്തിയില്‍ വിള്ളലുണ്ടായി.
സ്‌കൂള്‍ ബസിന്റെ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു. റോഡരികില്‍ സ്‌കൂള്‍ ബസ് അശ്രദ്ധമായി പാര്‍ക്ക് ചെയ്ത് അപകടം ഉണ്ടാക്കിയതിന് ബസ് ഡ്രൈവര്‍ ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മല ശ്രീനു, ജെറി മേരി, അന്‍പ് സെല്‍വി, അനീഷ് കുമാര്‍, വിനോദ്, അജയ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റതെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസും സ്‌കൂള്‍ അധികൃതരും അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസവകുപ്പ് മേധാവി നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയുന്നത്. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെടുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha
























