യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ റിമാന്റില്‍

യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പുന്നോല്‍ തിണ്ടുമ്മല്‍ ഹൗസില്‍ ശ്രീരാഗ് (50) ആണ് അറസ്റ്റിലായത്. യുവതി ജോലി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോ മാക്കൂട്ടം റെയില്‍വേ ഗേറ്റ് അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടപ്പോഴായിരുന്നു ഇയാള്‍ അതിക്രമം കാട്ടിയതെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























