അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന മലയാളി യാത്രക്കാരെ തെരഞ്ഞെുപിടിച്ച് ആക്രമിക്കാനും മോഷണം നടത്താനുമുള്ള ശ്രമങ്ങള്‍ ഏറക്കാലമായി തുടരുന്നുണ്ടെങ്കിലും അടുത്തിടെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ സംഭവങ്ങളാണ് സേലം, കോയമ്പത്തൂര്‍ വഴി യാത്രചെയ്തവര്‍ക്കുണ്ടായത്

അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന മലയാളി യാത്രക്കാരെ തെരഞ്ഞെുപിടിച്ച് ആക്രമിക്കാനും മോഷണം നടത്താനുമുള്ള ശ്രമങ്ങള്‍ ഏറക്കാലമായി തുടരുന്നുണ്ടെങ്കിലും അടുത്തിടെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ സംഭവങ്ങളാണ് സേലം, കോയമ്പത്തൂര്‍ വഴി യാത്രചെയ്തവര്‍ക്കുണ്ടായത്. ഈ റോഡിലൂടെ നാട്ടിലേക്കും തിരിച്ചും സഞ്ചരിച്ച മലയാളികളുടെ വാഹനങ്ങള്‍ക്ക് നേരെ കുപ്പിയേറുണ്ടായി. സാധാരണ രാത്രി കാലങ്ങളിലാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാറുള്ളത്. ഇത്തവണ പട്ടാപ്പകലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്ന് യാത്രക്കാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.
വാഹനത്തിന്റെ മുന്‍ഭാഗത്തെ ചില്ലിലാണ് കുപ്പികൊണ്ട് എറിയുന്നത്. ഇത് കാഴ്ച മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് വ്യക്തം. പിന്നില്‍ കവര്‍ച്ചാ സംഘങ്ങളാണെന്ന് ആക്രമണത്തിന് ഇരയായവര്‍ ആരോപിക്കുന്നു. സലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് തോട്ടങ്ങള്‍ നിറഞ്ഞ വിജനമായ പ്രദേശങ്ങളുണ്ട്. അവിടെ വെച്ചാണ് ആക്രമണങ്ങളെല്ലാം നടന്നത്. അതിനാല്‍ കവര്‍ച്ചയാണെന്ന് വ്യക്തമാണ്. എറിയുന്ന കുപ്പിയില്‍ എന്തോ ദ്രാവകം നിറച്ചിട്ടുണ്ട്. കുപ്പി പൊട്ടി അത് ഗ്ലാസില്‍ വീഴുന്നതോടെ കാഴ്ച മങ്ങും. അതോടെ വാഹനം ഓടിക്കാനാകാതെ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകും. ഈ തക്കം നോക്കി ബൈക്കിലെത്തുന്ന സംഘം കവര്‍ച്ച നടത്തുകയാണ് ചെയ്യുന്നത്. വരുന്ന വാഹനങ്ങള്‍ അമിത വേഗത്തിലാണെങ്കില്‍ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പൊലീസ് പറയുന്നു.
നേരത്തെ മലബാര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നേരെ മൈസൂര്‍, വീരാജ്‌പേട്ട് എന്നിവിടങ്ങളില്‍ വെച്ച് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കര്‍ണാടക പൊലീസും കവര്‍ച്ചക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഹൈവേകളിലും മറ്റും ഹംപുകള്‍ക്കടുത്ത് വാഹനങ്ങള്‍ സ്പീഡ് കുറയ്ക്കുമ്പോള്‍ മുന്‍ഭാഗത്തെ ചില്ലിലേക്ക് ചീമുട്ടയോ മറ്റോ എറിഞ്ഞ് കാഴ്ച മറയ്ക്കുന്നതായിരുന്നു ഈ ഭാഗത്തെ കര്‍ച്ചക്കാരുടെ ശൈലി. രാത്രികാലങ്ങളിലാണ് അവയേറെയും നടന്നിരുന്നത്. പക്ഷെ, തിരക്കേറിയ സേലം റോഡില്‍ പട്ടാപ്പകല്‍ ഇത്തരത്തില്‍ കവര്‍ച്ചശ്രമം നടന്നത് കേരളത്തിലും കര്‍ണാടകയിലും താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മലയാളികളെ ആശങ്കയിലാഴ്ത്തുന്നു.
തമിഴ്‌നാട്, കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിട്ട് പ്രയോജനമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ചില മലയാളികള്‍ പറയുന്നു. അതിനാല്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനള്‍ നിര്‍ത്താതെ പോവുകയാണ് നല്ലതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആക്രമം നടക്കുന്ന സമയത്ത് ആരെങ്കിലും മൊബൈലില്‍ ബന്ധപ്പെടണമെന്നും പൊലീസിന് ടവര്‍ ലൊക്കേറ്റ് ചെയ്ത് സംഭവം നടന്ന സ്ഥലം കണ്ടെത്താനാവുമെന്നും ഒരു പക്ഷെ, കവര്‍ച്ചക്കാര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അതും കണ്ടെത്താനാവുമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കള്ളന്‍മാര്‍ മോഷണസമയത്ത് മൊബൈല്‍ ഉപയോഗിക്കാറില്ലെന്ന് അടുത്തകാലത്തുണ്ടായ പല കേസുകളും പരിശോധിച്ചാല്‍ വ്യക്തമാകും. യാത്രക്കിടെ അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കരുത്, അത്തരക്കാരുടെ സഹായം സ്വീകരിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകള്‍ മാത്രമാണ് കേരളാ പൊലീസ് നല്‍കുന്നത്. ഈ റോഡുകളിലെല്ലാം പൊലീസ് പട്രോളിംഗ് കുറവായതിനാല്‍ മോഷ്ടാക്കള്‍ സൈ്വര്യവിഹാരം നടത്തുകയാണ്.
https://www.facebook.com/Malayalivartha
























