എന്‍.എസ്.എസ് നിലപാട് ഇത് വീണ്ടും ആവര്‍ത്തിച്ചു പറയേണ്ട കാര്യമില്ലെന്ന് ജി. സുകുമാരന്‍ നായര്‍; അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നത്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ല

പൗരത്വനിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മതേതരത്വമാണ് എന്‍.എസ്.എസ് നിലപാട് ഇത് വീണ്ടും ആവര്‍ത്തിച്ചു പറയേണ്ട കാര്യമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങള്‍ ആണ് എന്‍.എസ്.എസിന്റേത്. ഇക്കാര്യം നൂറു വര്‍ഷങ്ങള്‍ക്കു മുമ്ബ് തന്നെ മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പെരുന്നയില്‍ നടന്ന എന്‍.എസ്.എസ് സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
മതസാമുദായിക സംഘടനകളുടെ യോഗത്തിലേക്ക് മുഖ്യമന്ത്രി എന്‍എസ്എസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസ് വിട്ടുനില്‍ക്കുകയായിരുന്നു. ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
https://www.facebook.com/Malayalivartha
























