പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരും നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു പ്രധാനപ്പെട്ട നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരും നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു പ്രധാനപ്പെട്ട നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു. അതിനാല്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രമേയവും സമരവും കൊണ്ട് കേന്ദ്രനിയമം നടപ്പാക്കാതിരിക്കാനാവുമോ എന്ന ആശങ്ക മുസ്്‌ലിംകള്‍ക്ക് അടക്കമുണ്ട്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ നിയമത്തിനെതിരെ ഇടത്പക്ഷം ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്. മോദി സര്‍ക്കാര്‍ , വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കി ആ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ് ചെയ്തത്.
അന്ന് ഇടത്പക്ഷം ഭേദഗതി എതിര്‍ത്ത് വോട്ട് ചെയ്യുകയും ഇപ്പോള്‍ കോഴിക്കോട് പന്തീരങ്കാവ് കേസില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌മേല്‍ ആ നിയമം ചുമത്തുകയും ചെയ്തു. ആ യുവാക്കള്‍ നിരപരാധികളാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട, അവര്‍ ചായ കുടിക്കാന്‍ പോയപ്പോയപ്പോഴല്ല അറസ്റ്റ് ചെയ്തുകൊണ്ടു പോയതെന്നും പറഞ്ഞ് മുഖ്യമന്ത്രി ബുധനാഴ്ചയും തന്റെ നിലപാട് വ്യക്തമാക്കി. അതിനാലാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം പതദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും അതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ളതാണെന്ന് മുസ്്‌ലിംസമുദായത്തില്‍ അടക്കമുള്ളവര്‍ക്ക് സംശയം. പൗരത്വ ഭേദഗതി നിയമവും അതിന് പിന്നാലെ വരുമെന്ന് പറയുന്ന പൗരത്വരജിസ്റ്ററും മുസ്്‌ലിംകളെയാണ് പ്രധാനമായും ബാധിക്കുക.
ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും നേരിടാന്‍ കോണ്‍ഗ്രസിനേക്കാള്‍ കരുത്തര്‍ സി.പി.എം ആയത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംമത വിശ്വാസികള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത്. മാവോയിസ്റ്റുകളും സംസ്ഥാനത്തെ ഇസ്്‌ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയതോടെ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നിരുന്നു. അവരെ വീണ്ടും അണിനിരത്താനായത് പൗരത്വഭേദഗതി നിയമത്തിലൂടെയാണ്. ആ സമരം നടക്കുമ്പോള്‍ തന്നെ യു.എ.പി.എ കരിനിയമം ഉപയോഗിച്ച് മുസ്്‌ലിംസമുദായത്തില്‍ ജനിച്ച സി.പി.എമ്മുകാരായ രണ്ട് വിദ്യാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എന്‍.ഐ.എയ്ക്ക് വിട്ടുകൊടുത്തതില്‍ വ്യാപകപ്രതിഷേധമുണ്ട്.
പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച അലന്‍ ഷുഹൈബിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണ മുസ്്‌ലിം യുവാവിന്റെ സ്ഥിതി എന്താകും എന്ന് ചോദിക്കുന്നവരുണ്ട്. വിചാരണ വേളയില്‍ യു.എ.പി.എ ചുമത്തുന്നത് ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്‍.ഐ.എ ഏറ്റെടുത്തെന്ന വിചിത്രമായ വാദമാണ് മുഖ്യമന്ത്രി ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന് കീഴില്‍വരുന്ന കാര്യമായതിനാല്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന് പോലും കഴിയുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.എ.പി.എ കേസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം കേന്ദ്രആഭ്യന്തരസഹമന്ത്രിയായിരുന്ന കാലത്താണ് ഈ കരിനിയമം പാസ്സാക്കിയതെന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നാണ് ഈ കളി.
https://www.facebook.com/Malayalivartha
























