രാജ്യംമുഴുവന്‍ പൗരത്വഭേദഗതി നിയമഭേദഗതിക്കെതിരെ രാജ്യംമുഴുവന്‍ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എയുമായ ഒ. രാജഗോപാല്‍ നിലപാട് വ്യക്തമാക്കി

രാജ്യംമുഴുവന്‍ പൗരത്വഭേദഗതി നിയമഭേദഗതിക്കെതിരെ രാജ്യംമുഴുവന്‍ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എയുമായ ഒ. രാജഗോപാല്‍ നിലപാട് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ ഒ. രാജഗോപാന്‍ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയിതിരുന്നില്ല. എതിര്‍ക്കുന്നവര്‍ കൈ പൊക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തലകുനിച്ച് ഇരിക്കുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാം. പ്രമേയത്തെ എതിര്‍ക്കണോ, അനുകൂലിക്കണോ എന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഒ. രാജഗോപാല്‍ പറയുന്നു. രണ്ട് മാസമായി ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു പാളിച്ചപറ്റിയതെന്ന് അറിയുന്നു.
തന്റേത് വ്യക്തിപരമായ നിലപാടാണെന്നും ഒ. രാജഗോപാല്‍ പറയുന്നു. അദ്ദേഹത്തിന്റെ നിലപാട് സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി അര്‍ദ്ധസത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാജഗോപാല്‍ പറഞ്ഞിരുന്നു. മുസ്്‌ലിമായ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. വിമര്‍ശനം ഉന്നയിക്കുന്നവര്‍ അക്കാര്യം കൂടി ഓര്‍മിക്കണം. വിദേശ വിനോദസഞ്ചാരികളും കച്ചവടക്കാരുമെല്ലാം ഇന്ത്യയില്‍ എത്തുന്നുണ്ട്. അവരാരും രാജ്യത്തെ പൗരന്‍മാരല്ല. അവര്‍ക്ക് പൗരന്‍മാര്‍ക്കുള്ള അധികാരമില്ല. പൗരത്വമെന്നാല്‍ അധികാരം കൊടുക്കലാണ്. ജാതി, മത ഭേദമന്യേ ഭാരതത്തില്‍ ജീവിക്കുന്ന, ഈ നാടിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാവരും പൗരന്‍മാരാണെന്നും മാത്രമാണ് രാജഗോപാല്‍ ചൂണ്ടിക്കാണിച്ചത്.
പൗരത്വ ഭേദഗതി നിയമം മുസ്്‌ലിം മതവിഭാഗങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും രാജഗോപാല്‍ പറഞ്ഞു. ഒരു മതക്കാര്‍ മാത്രമേ രാജ്യത്ത് ജീവിക്കാനൊക്കൂ... അവര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയമത്തിലോ, ഏതെങ്കിലും വ്യക്തിയോ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒ. രാജഗോപാല്‍ മറുപടി നല്‍കിയിരുന്നു. ' ഹിറ്റ്‌ലറുടെ പാതയാണ് തങ്ങളുടേതെന്ന് ആര്‍.എസ്.എസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ദേശീയവംശത്തില്‍ ലയിച്ച് അവരുടെ സംസ്‌കാരം സ്വീകരിക്കണം. അല്ലെങ്കില്‍ ദേശീയവംശം അനുവദിക്കുന്ന കാലംവരെ ഇവിടെ കഴിയുകയും പിന്നെ നാട് വിടുകയും ചെയ്യണം. എന്നാണ് ആര്‍.എസ്.എസ് പറയുന്നത്' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ആര്‍.എസ്.എസിനും കേന്ദ്രസര്‍ക്കാരിനും എതിരെ മുഖ്യമന്ത്രിയും മറ്റും നടത്തിയ പാരാമര്‍ശത്തിന് ഒ. രാജഗോപാല്‍ നല്‍കിയ മറുപടി ബി.ജെ.പിക്കാര്‍ക്ക് ഇഷ്ടമായെങ്കിലും പ്രമേയത്തെ തള്ളിപ്പറയാത്തതില്‍ ഭൂരിപക്ഷം പേര്‍ക്കും അതൃപ്തിയുണ്ട്. രാജഗോപാലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തലസ്ഥാനത്ത് നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി ജനശ്രദ്ധ ആകര്‍ഷിച്ച ദിവസം ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാത്തത് അഭിപ്രായഭിന്നതയുണ്ടെന്ന് സമരക്കാര്‍ക്ക് പ്രചരിപ്പിക്കാന്‍ അവസരം നല്‍കിയെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തിലും പാര്‍ട്ടിക്ക് വിരുദ്ധമായി വ്യക്തിപരമായ നിലപാട് സ്വീകരിച്ചയാളാണ് ഒ. രാജഗോപാലെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























