നടിയെ ആക്രമിച്ച കേസ്... ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് കോടതി വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയാണ് വിധി പറയുക. വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നാലിന് വിധി പ്രഖ്യാപിക്കുന്നത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപ് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അതേസമയം ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിനെതിരെ ശക്തമായ തെളിചര്‍ച്ചവുകള്‍ കുറ്റപത്രത്തിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha
























