തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്ക്വാഡുകള്‍ നിരത്തിലേക്ക്.... മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും, ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം
തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്ക്വാഡുകള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് 'ചീറ്റ' സംവിധാനം ആരംഭിച്ചത്. മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും. തമ്പാനൂരില്‍ ചീറ്റാ സ്ക്വാഡുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 പട്രോള്‍ ബൈക്ക് സംഘവുമാണ് സംവിധാനത്തിലുള്ളത്. മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും.
ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.
"
https://www.facebook.com/Malayalivartha