പുതുവർഷത്തിൽ പുതുലുക്കുമായി ഹൈബിയും അന്നയും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ മേക്ക് ഓവർ നടത്തി മിക്ക സെലിബ്രിറ്റികളും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ലുക്കുമായി മലയാളികളെ അമ്പരപ്പിച്ചിരിക്കുന്നത് കേരളത്തിലെ യുവ എം പി ആയ ഹൈബി ഈഡനാണ്. ഹൈബി ഈഡനും ഭാര്യ അന്ന ലിന്‍ഡന്‍ ഈഡനും തല മൊട്ടയടിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. വേളാങ്കണ്ണി പള്ളിയില്‍ പോയാണ് ഇരുവരും തല മൊട്ടയടിച്ചത്.
പുതിയ സ്വപ്നങ്ങൾ ,പുതിയ പ്രതീക്ഷകൾ ,പുതിയ അഭിലാഷങ്ങൾ എന്ന കുറിപ്പും ഹൈബി ചിത്രങ്ങളോടൊപ്പം പങ്കു വെച്ചിരുന്നു. വേലങ്കണ്ണി ഡയറി തുടരുന്നു എന്ന അടിക്കുറിപ്പോടെയാണ് അന്ന ഈഡൻ ചിത്രങ്ങൾ പങ്കു വെച്ചത്. ചിത്രങ്ങളും കുറിപ്പും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























