ക്രിസ്മസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വർധനവ്.. എറണാകുളവും തിരുവനന്തപുരം മുന്നില്‍

പുതുവർഷത്തലേന്ന് മലയാളിയുടെ കുടി വീണ്ടും റെക്കോർഡ് കുറിച്ചു. റെക്കോർഡ് മദ്യവിൽപ്പനയാണ് 2019 ഡിസംബർ 31നുണ്ടായത്. 68.57 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധനവാണുണ്ടായത്. തിരുവന്തപുരം പവർഹൗസ് മദ്യവിൽപ്പന ശാലയിൽ നിന്ന് മാത്രം 88 ലക്ഷം രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവുധികം ഉയർന്ന നിരക്കിലുള്ള വിൽപ്പനയുമിതാണ്ക്രി സ്മസ് ന്യൂഇയർ കാലത്തെ പത്ത് ദിവസത്തിനിടെ 522 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമിത് 512 കോടിയായിരുന്നു. ഡിസംബര്‍ 31ന് 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം മദ്യം വിറ്റഴിച്ചത്.
ക്രിസ്മസ് തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. 2018 ല്‍ ക്രിസ്മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക മദ്യവില്‍പ്പനയാണ് ഇത്തവണ നടന്നത്. അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്ബാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.
https://www.facebook.com/Malayalivartha
























