'ബാങ്ക് ഓഫീസര്‍ യുവാവ് സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു'; സമൂഹ മാധ്യമങ്ങളിൽ വൈറലായ പരസ്യത്തിന്റെ പേരില്‍ ചീത്തവിളി കേട്ട യുവാവിന് പറയാനുള്ളത് ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വിചിത്രമായ ഒരു പത്രപരസ്യമാണ് ഇപ്പോൾ വളരെ വേഗം ചര്‍ച്ചയാകുന്നത്. 2019-ല്‍ വന്ന പത്രപരസ്യം ഒരു ബാങ്ക് ഓഫീസറാണ് നൽകിയത്. സ്ത്രീ സൗഹൃദം ക്ഷണിക്കുന്നുവെന്ന് കാട്ടിയാണ് ഇദ്ദേഹം പരസ്യം നല്‍കിയത് തന്നെ. എന്നാൽ പരസ്യം പാത്രത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതോടെ കടുത്ത വിമര്‍ശനമാണ് ഇയാള്‍ നേരിട്ടത്. ഏകനും മിതഭാഷിയും സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ചെറുപ്പക്കാരനായ ബാങ്ക് ഓഫിസര്‍ സ്ത്രീ സൗഹൃദം ക്ഷണിക്കുന്നുവെന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത് തന്നെ. എന്നാൽ ഇതേ കുറിച്ച് ഇപ്പോള്‍ പരസ്യം നല്‍കിയ ബാങ്ക് ഓഫീസര്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ്.
'' പരസ്യത്തില്‍ പറയുന്നത് പോലെ ഞാന്‍ ഏകനായതു കൊണ്ട് തന്നെ. എനിക്കിപ്പോള്‍ 30 വയസുണ്ട്. പത്തനംതിട്ടയിലാണ് ജോലി. എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്. അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല. ഇപ്പോഴൊരു വിവാഹത്തിന് താല്‍പര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യം നല്‍കിയത്. അച്ഛന്‍ നേരത്തെ മരിച്ചു. രണ്ട് സഹോദരിമാരുള്ളത് കേരളത്തിന് പുറത്താണ്. അവരോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഏകാന്തതയില്‍ മനം മടുത്തതുകൊണ്ടാണ് പരസ്യം നല്‍കിയത്.'' - എന്ന് ബാങ്ക് ഓഫീസര്‍ പറയുന്നു.
അതേസമയം തനിക്ക് ഫെയ്സ്ബുക്കും വാട്സാപ്പുമില്ലെന്നും പത്രത്തിലാണ് പരസ്യം നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു. തുടർന്ന് പത്രത്തിലിട്ട പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിലര്‍ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നുവെങ്കില്‍ ചിലര്‍ വിളിച്ച് ചീത്ത പറയുകയും ചെയ്തു. തനിക്ക് പുരുഷന്മാരുമായുള്ള സൗഹൃദത്തിന് താല്‍പര്യമില്ലെന്നും, സ്ത്രീകളുമായി സൗഹൃദമാണ് ലക്ഷ്യമെന്നും മറ്റ് താല്‍പര്യങ്ങളില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. ബിപിഎല്‍ കാറ്റഗറിയിലുള്ളവരാണെങ്കില്‍ അവര്‍ പണം ഉന്നം വയ്ക്കാന്‍ സാധ്യതയുണ്ടെന്നും ആത്മാര്‍ഥ സൗഹൃദം ലഭിക്കുമോയെന്ന സംശയമുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























