വനംവകുപ്പ് വാഹനം നിയന്ത്രണം പുഴയിലേക്ക് മറിഞ്ഞ് വനിതാ റേഞ്ച് ഓഫീസര്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും ദാരുണാന്ത്യം

വനം വകുപ്പിന്റെ വാഹനം നിയന്ത്രണംവിട്ട് പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം (32) മരിച്ചു. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചാണ് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത് എന്നാണ് വാർത്ത പുറത്തേക്ക് വന്നത്.
അതോടൊപ്പം തന്നെ വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) ചികിത്സയിലിരിക്കെ 27നു മരിച്ചിരുന്നു. ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം പുഴയിലേക്കു പതിച്ച് ദാരുണമായ അപകടം ഉണ്ടായത്. എന്നാൽ ഡിസംബര്‍ 24നായിരുന്നു അത്യാഹിതം. അങ്ങനെ ഗുരുതരമായി പരുക്കേറ്റ ഷര്‍മിള പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha
























