കള്ളനെ പിടിക്കേണ്ട പൊലീസ് തന്നെ കള്ളനായാല്‍ എന്ത് ചെയ്യും? പാലക്കാട് ചിറ്റൂരിലാണ് ജനമൈത്രി പൊലീസിന്റെ മോഷണ നാടകം വീട്ടമ്മ പൊളിച്ചടുക്കിയത്

വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചു. പിടിയിലായവരും ഈ സമയത്ത് കാറില്‍ സ്ഥലത്തുണ്ടായിരുന്നു. സിന്ധു ഇളനീരിന്റെ പണം കൊടുക്കാന്‍ നോക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന ബാഗ് കണ്ടില്ല. ഈ സമയം ഇവര്‍ മാത്രമാണു സ്ഥലത്തുണ്ടായിരുന്നതെന്ന് സിന്ധു പൊലീസിന് നല്‍കിയ പരാതിയിലും മൊഴിയിലും ആവര്‍ത്തിച്ചു. പ്രതികളുടെ കൂട്ടത്തില്‍ പൊലീസുകാരനുണ്ടെന്ന് അറിയില്ലായിരുന്നു. ചിറ്റൂരിലെ പണയമിടപാട് സ്ഥാപനങ്ങളും ജ്വല്ലറികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അര പവന്റെ ലോക്കറ്റ് ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി. അതാരെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഏമാനായ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി (42), ചിറ്റൂര്‍ തറക്കളം സി. പ്രദീഷ് (33) എന്നിവര്‍ വലയിലായത്. കൂട്ടാളിയായ വിനു രക്ഷപെട്ടു. ഇടുക്കി സ്വദേശിയായ വിനുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ചിറ്റൂര്‍ പൊലീസ് അറിയിച്ചു.
തന്റെ ബാഗിലുണ്ടായിരുന്ന 10,000 രൂപ കണ്ടെത്താനായില്ലെന്നും അത് കൂടി കണ്ടെത്തി തരണമെന്നും സിന്ധു ആവശ്യപ്പെട്ടു. പാലക്കാട് ഹേമാംബിക നഗര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറാണ് അറസ്റ്റിലായ മുഹമ്മദ് ബൂസരി. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പാലക്കാട് എസ്.പി ആറിയിച്ചു. വേറെ ചില കേസുകളില്‍ മുഹമ്മദ് ബൂസരിയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രദീഷിനെതിരെ മോഷണം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകള്‍ വിവിധ പൊലീസ് സ്്‌റ്റേഷനുകളിലുണ്ട്. ഇയാളുമായി മുഹമ്മദ് ബുസരിക്കുള്ള ബന്ധവും മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ താമസിക്കാതെ കസ്റ്റഡിയില്‍ വാങ്ങും. ഡിവൈഎസ്പി സാജു പി. ഏബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് ജില്ലയില്‍ സ്ത്രീകളുടെ മാലപിടിച്ചുപറിയും മറ്റ് മോഷണങ്ങളും കൂടുതലായതോടെ അടുത്തിടെ പൊലീസ് ശക്തമായ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. കല്‍പ്പാത്തി രഥോത്സവത്തിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തില്‍ മാലപൊട്ടിക്കലില്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മാല സെഫ്റ്റിപിന്നുമായി ബന്ധിപ്പിച്ച് സാരിയിലോ, ചുരിദാറിലോ കോര്‍ത്തിടുകയും പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ ഇതിലൂടെ പെട്ടെന്ന് അറിയാന്‍ കഴിയുകയും ചെയ്യും. പരിപാടി വലിയ വിജയമായതോടെ അയ്യപ്പന്‍കാവിലെ ഉത്സവത്തിനും ഈ പരിപാടി പൊലീസ് നടപ്പാക്കിയിരുന്നു. അങ്ങനെ ജനമൈത്രി പൊലീസ് മുന്നേറുമ്പോഴാണ് കൂട്ടത്തിലൊരുത്തന്‍ കള്ളനും കള്ളന് കഞ്ഞിവെച്ചവനുമായത്.
https://www.facebook.com/Malayalivartha
























